18 August Sunday

യുവതിയുടെ ആത്മഹത്യ: ഭർത്താവ‌് ഒന്നര വർഷത്തിനുശേഷം പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Apr 11, 2019
വടകര
ഭർത്തൃവീട്ടിൽ യുവതി ഫാനിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ‌ിനെ ഒന്നര വർഷത്തിനു ശേഷം പൊലീസ‌് അറസ‌്റ്റ‌് ചെയ‌്തു. നടക്കുതാഴ കുറുമ്പയിലെ ആവങ്ങോട്ട‌് മലയിൽ സുബീഷ‌് (30) നെയാണ‌് വടകര സിഐ എം എം അബ‌്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള പൊലീസ‌് സംഘം അറസ‌്റ്റ‌് ചെയ‌്തത‌്. 2017 ഒക‌്ടോബർ ഒന്നിനാണ‌് യുവതിയെ ഭർത്താവിന്റെ വീട്ടുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത‌്. 
രണ്ടുമാസത്തിന‌് ശേഷം ലഭിച്ച യുവതിയുടെ ആത്മഹത്യകുറിപ്പിൽ ഭർതൃ പിതാവ‌് ദിനേശ(ബാബു–-54)ന്റെ മാനസികവും ശാരീരികവുമായ പീഢനമാണ‌് മരണകാരണമെന്ന‌് സൂചിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദിനേശനെതിരെ പൊലീസ‌് ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി അന്വേഷണം ആരംഭിച്ചു. ഇയാൾ ഇപ്പോഴും റിമാൻഡിലാണ‌്. 
ഭർത്താവ‌് സുബീഷ‌ിനും ആത്മഹത്യയിൽ പങ്കുണ്ടെന്ന‌് കാണിച്ച‌് യുവതിയുടെ അമ്മ 2018 ഏപ്രിലിൽ കോടതിയെ സമീപിച്ചു.  കോടതി സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ ഭർത്താവിനെയും പ്രതിചേർത്ത‌് സമൻസ‌് അയച്ചു. 
ഒളിവിലായിരുന്ന സുബീഷ‌ിനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ‌്ച രാവിലെ വീട്ടിലെത്തി പൊലീസ‌് പിടികൂടുകയായിരുന്നു. കെ പി രാജീവൻ, സി എച്ച‌് ഗംഗാധരൻ, ഷാജി, യൂസഫ‌്, പ്രദീപൻ എന്നിവരും പൊലീസ‌് സംഘത്തിൽ ഉണ്ടായിരുന്നു.
പ്രധാന വാർത്തകൾ
 Top