20 April Saturday

നാടെങ്ങും മണ്ഡലം തിരിച്ചുപിടിക്കാനുള്ള ആവേശം: ൻപി ജയരാജ

വെബ് ഡെസ്‌ക്‌Updated: Monday Mar 11, 2019

 

വടകര
വടകര പാർലമെന്റ്‌ മണ്ഡലം തിരിച്ചുപിടിക്കാനുള്ള ആവേശമാണ്‌ നാടെങ്ങും കാണാൻ കഴിയുന്നതെന്ന്‌ എൽഡിഎഫ്‌ വടകര പാർലമെന്റ്‌ മണ്ഡലം സ്ഥാനാർഥി പി ജയരാജൻ പറഞ്ഞു. സിപിഐ എം  പതിയാരക്കര ലോക്കൽ കമ്മിറ്റി  നേതൃത്വത്തിൽ കെ ശങ്കരക്കുറുപ്പ്‌, ടി കെ നാരായണൻ നമ്പ്യാർ ചരമ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടുത്ത വേനലിലാണ്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. നാട്ടിൽ കുടിവെള്ളം എത്തിക്കുന്നതിനും, കിടപ്പിലായ രോഗികളെ പരിചരിക്കുന്നതിനും മറ്റും എൽഡിഎഫ്‌ പ്രവർത്തകർ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തോടൊപ്പം മുന്നിട്ടിറങ്ങണമെന്നും പി ജയരാജൻ പറഞ്ഞു. 
ജനാധിപത്യ വ്യവസ്ഥക്ക‌് കനത്ത വെല്ലുവിളി നേരിട്ട സാഹചര്യത്തിലാണ‌്  ലോക‌്സഭാ തെരെഞ്ഞെടുപ്പ്‌ നടക്കുന്നത്‌.  രാജ്യത്ത്‌ ജനാധിപത്യം പുലരണമെങ്കിൽ മതനിരപേക്ഷ ശക്തികൾ അധികാരത്തിൽ വരണം.  കോൺഗ്രസിന്‌  കേന്ദ്രത്തിൽ ഒറ്റക്ക്‌ ഭൂരിപക്ഷം കിട്ടാത്ത സാഹചര്യമാണ്‌ നിലവിലുള്ളത്‌.  സിപിഐ എം മതനിരപേക്ഷ സർക്കാരിനെ  അധികാരത്തിലെത്തിക്കാനാണ്‌ പരിശ്രമിക്കുന്നത്‌.  കേന്ദ്ര സർക്കാരിന്റെ കിസാൻ സമ്മാൻ പദ്ധതി മുച്ചീട്ടുകളിക്കാരന്റെ തട്ടിപ്പുപോലെ ജനങ്ങളെ കബളിപ്പിക്കാനാണെന്ന‌് അദ്ദേഹം പറഞ്ഞു.  
ലോക്കൽ സെക്രട്ടറി ടി  സി രമേശൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ പി കുഞ്ഞമ്മദ്‌ കുട്ടി, ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ, കെ പുഷ്‌പജ,  ആർ ബാലറാം, ഇ രവികൃഷ്‌ണൻ എന്നിവർ സംസാരിച്ചു. ടി കെ ഷൈജു സ്വാഗതവും സന്തോഷ്‌ നന്ദിയും പറഞ്ഞു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top