28 February Sunday

കൺട്രോൾ റൂം ഇന്ന്‌ മുതൽ വാക്‌സിൻ വിതരണത്തിന്‌ 12 കേന്ദ്രങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Jan 11, 2021

 

കോഴിക്കോട്‌
16 ന്‌ ആരംഭിക്കുന്ന വാക്‌സിൻ വിതരണത്തിനായി ജില്ല സജ്ജം. സ്വകാര്യ മേഖലയിലുൾപ്പെടെ 12 ആരോഗ്യ കേന്ദ്രങ്ങളിൽ വിതരണത്തിനുള്ള എല്ലാ ഒരുക്കവും പൂർത്തിയാക്കി. രജിസ്‌ട്രേഷനും  സംശയങ്ങൾ ദൂരീകരിക്കാനും   24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും തിങ്കളാഴ്‌ച  ആരംഭിക്കും. 
അടുത്ത ദിവസം   ജില്ലയിലെത്തുന്ന വാക്‌സിൻ മലാപ്പറമ്പിലെ വാക്‌സിൻ സെന്ററിലാണ്‌ സൂക്ഷി‌ക്കുക. ഇവിടെനിന്ന്‌ ആരോഗ്യ വകുപ്പിന്റെ   രണ്ട്‌ വലിയ  വാഹനങ്ങളിലായി 12 ആശുപത്രികളിൽ  എത്തി‌ക്കും. ഗവ. മെഡിക്കൽ കോളേജ്‌, ബീച്ച്‌ ഗവ. ജനറൽ ആശുപത്രി, ആസ്‌റ്റർ മിംസ്‌, ഗവ. ആയുർവേദ ജില്ലാ ആശുപത്രി, ഇഎസ്‌ഐ ഫറോക്ക്‌, മുക്കം സാമൂഹികാരാേഗ്യ കേന്ദ്രം(സിഎച്ച്‌സി), നാദാപുരം സിഎച്ച്‌സി, കൊയിലാണ്ടി താലൂക്ക്‌ ആശുപത്രി, പനങ്ങാട്‌ കുടുംബാരോഗ്യ കേന്ദ്രം, നരിക്കുനി സിഎച്ച്‌സി, തിരുവങ്ങൂർ സിഎച്ച്‌സി, പേരാമ്പ്ര താലൂക്ക്‌ ആശുപത്രി എന്നിവിടങ്ങൾവഴിയാകും‌ വാക്‌സിൻ കുത്തിവയ്‌പ്പ്.
ജില്ലയില്‍ വാക്സിനായി 34,055 ആരോഗ്യ പ്രവര്‍ത്തകരാണ്   രജിസ്റ്റര്‍ ചെയ്തത്. ഒരു കേന്ദ്രത്തിൽ ദിവസം 100 പേർക്കാണ്‌  കുത്തിവയ്‌പ്പ്‌ നൽകുക. ഓരോയിടത്തും  കാത്തിരിപ്പ്‌ മുറി, വാക്സിനേഷന്‍ മുറി, നിരീക്ഷണ മുറി എന്നിവ പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്‌. നാല്‌ വാക്സിനേഷന്‍ ഓഫീസര്‍മാര്‍, ഒരു സൂപ്പര്‍വൈസര്‍, ഒരു വാക്സിനേറ്റര്‍, മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ്‌ നേതൃത്വം നൽകുക. കുത്തിവയ്‌‌പ്പ്‌ എടുക്കുന്ന  ആരോഗ്യ പ്രവര്‍ത്തകരെ  അടുത്ത കുത്തിവയ്‌പ്പിനുള്ള സമയവും തിയ്യതിയും  അറിയിക്കും. 
വാക്സിനേഷന്‍ സ്വീകരിച്ച് അര മണിക്കൂര്‍ നിരീക്ഷണത്തില്‍ ഇരിക്കണം. അസ്വസ്ഥത  അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ ചികിത്സ നല്‍കാനായി ആംബുലന്‍സ് അടക്കമുള്ള സജ്ജീകരണങ്ങളും ഒരുക്കും.  വാക്‌സിൻ എത്തുന്ന മുറയ്‌ക്ക്‌ 16 ന്‌ പൂർണ രീതിയിൽ വിതരണം ആരംഭിക്കാനുള്ള നടപടി പ്രാഥമിക തലം മുതൽ പൂർത്തീകരിച്ചതായി  ആര്‍സിഎച്ച് ഓഫീസര്‍ ഡോ.ടി  മോഹൻദാസ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top