26 February Wednesday
ഇനി ചർച്ച 15ന്‌ തിരുവനന്തപുരത്ത്‌

ജില്ലാ പ്രസിഡന്റ്‌ : തർക്കം തീരാതെ ബിജെപി

വെബ് ഡെസ്‌ക്‌Updated: Saturday Jan 11, 2020
കോഴിക്കോട്‌
ബിജെപി ജില്ലാ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലെ തർക്കം തീർക്കാനുള്ള സമവായചർച്ചയും പൊളിഞ്ഞു. വ്യാഴം, വെള്ളി ദിവസങ്ങളിൽ നടന്ന കൂടിയാലോചനകളിൽ മൂന്നുഗ്രൂപ്പുകളും വിട്ടുവീഴ്‌ചക്ക്‌ തയ്യാറായില്ല. ഇതേ തുടർന്ന്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ ഫലം പ്രഖ്യാപിച്ചില്ല. ആർഎസ്‌എസ്‌ ഇടപെടലിലും ഫലം കാണാത്തതിനാൽ തമ്മിലടി പരിഹരിക്കാൻ ചർച്ച 15-ന്‌ നടത്താനാണ്‌ ധാരണ. തിരുവനന്തപുരത്താകും ചർച്ച. 
ജില്ലാ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മൂന്ന്‌ നേതാക്കളായിരുന്നു മത്സരിച്ചത്‌. പി രഘുനാഥ്‌, വി കെ സജീവൻ, ടി ദേവദാസ്‌ എന്നിവർ. രഘുനാഥ്‌  വി മുരളീധരൻ ഗ്രൂപ്പിന്റെയും സജീവൻ പി കെ കൃഷ്‌ണദാസ്‌ പക്ഷത്തിന്റെയും സ്ഥാനാർഥികളാണ്‌. കൂടാതെ നിലവിലുള്ള ജില്ലാ പ്രസിഡന്റ്‌ ടി പി ജയചന്ദ്രനും എൻടിയു നേതാവ്‌ അനൂപ്‌കുമാറും നയിക്കുന്ന വിഭാഗം ദേവദാസിനെയും മത്സരിപ്പിച്ചു. സംസ്ഥാനത്താകെ രണ്ടുഗ്രൂപ്പുകളായി ഏറ്റുമുട്ടുമ്പോൾ ജില്ലയിൽ മൂന്നാംഗ്രൂപ്പും രംഗത്തെത്തിയത്‌ നേതൃത്വത്തെ കുഴക്കി. കർണാടക സംസ്ഥാന പ്രസിഡന്റ്‌ നളിൻകുമാർ ഖട്ടീൽ, സി കെ പി പത്മനാഭൻ എന്നിവർ മധ്യസ്ഥ ചർച്ചക്കെത്തി. എന്നാൽ പരസ്‌പരം അഴിമതി ആരോപണങ്ങളിൽ കലങ്ങി ചർച്ചയിൽ യോജിപ്പുണ്ടായില്ല. 
സ്ഥാനാർഥികളായ മൂവരോടും ആർഎസ്‌എസിലെ പ്രബലവിഭാഗത്തിന്‌ താൽപ്പര്യക്കുറവുള്ളതും പ്രതിസന്ധിക്ക്‌ കാരണമായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top