13 December Friday

ഭാ​ഗ്യക്കുറികളുടെ ജിഎസ്ടി നിരക്ക് ഏകീകരിക്കരുത്

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2019
കോഴിക്കോട്
ഭാ​ഗ്യക്കുറികളുടെ ജിഎസ്ടി നിരക്ക് ഏകീകരിക്കാനുള്ള    കേന്ദ്രസർക്കാർ നീക്കം അവസാനിപ്പിക്കണമെന്ന് ജില്ലാ ലോട്ടറി ഏജന്റ്സ് ആൻഡ്‌ സെല്ലേഴ്സ് യൂണിയൻ (സിഐടിയു)  ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു സെന്ററിൽ നടന്ന സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി കെ കെ മമ്മു ഉദ്ഘാടനംചെയ്‌തു.  പി കെ ശശി അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി പി ആർ സോമൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. പി കെ ഹസ്സൻ, സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ ജയപ്രകാശ്, എം ബാലകൃഷ്ണൻ, സിഐടിയു ജില്ലാ സെക്രട്ടറിമാരായ വി കെ മോഹൻ​ദാസ്, പി എ ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.
  ഭാരവാഹികൾ: പി ആർ സോമൻ (പ്രസിഡന്റ്), വി കെ മോഹൻദാസ് (സെക്രട്ടറി), കെ വിജയകുമാർ, പി വി വിൻസന്റ്, കെ കെ ബാലകൃഷ്ണൻ, പി കെ സജീവൻ (വെെസ് പ്രസിഡന്റുമാർ), പി വി ഹംസ, വി പി വേണു​ഗോപാലൻ, സുനിൽ പയ്യോളി, പി ദാസൻ, എ പി തോമസ്, ഷീല പേരാമ്പ്ര (ജോ.സെക്രട്ടറിമാർ), പി കെ ശശി (ട്രഷറർ).
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top