19 October Saturday

തോടയം കഥകളിയോഗം വാർഷികാഘോഷം 12 മുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019
കോഴിക്കോട് 
തോടയം കഥകളി യോഗത്തിന്റെ 30–-ാം വാർഷികം ‘ആട്ടപഞ്ചമം വള്ളത്തോൾ സ്‌മൃതി’ എന്ന പേരിൽ 12 മുതൽ 16 വരെ തളി പത്മശ്രീ കല്യാണ മണ്ഡപത്തിൽ ആഘോഷിക്കുന്നു. വള്ളത്തോളിന്റെ 140–-ാം ജന്മദിനം ലോക കഥകളിദിനമായി ഇതോടൊപ്പം ആഘോഷിക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
12ന് വൈകിട്ട് 4ന് കേരള കലാമണ്ഡലം വൈസ്‌ ചാൻസലർ ഡോ. ടി കെ നാരായണനും മലയാളം സർവകലാശാല വൈസ്‌ ചാൻസലർ ഡോ. അനിൽ വള്ളത്തോളും ചേർന്ന്‌ ഉദ്ഘാടനം നിർവഹിക്കും. വള്ളത്തോളിന്റെ ‘ശിഷ്യനും മകനും’ എന്ന കൃതിയെ ആസ്പദമാക്കി കലാമണ്ഡലം ചിട്ടപ്പെടുത്തിയ മോഹിനിയാട്ടം അവതരണവും ഉണ്ടാകും.
13ന് രാവിലെ 10ന് ‘വള്ളത്തോളും ദേശീയതയും’ സെമിനാർ, വള്ളത്തോൾ കാവ്യാലാപനം,  കർണശപഥം കഥകളി. 14ന് സെമിനാർ, കവിയരങ്ങ്‌, കഥകളി.  15ന് വള്ളത്തോളും ഭാരതീയ കലകളും സെമിനാർ, അക്ഷരശ്ലോകം, കല്യാണ സൗഗന്ധികം കഥകളി, 16ന് തോടയം പുരസ്കാര സമർപ്പണം എന്നിവ നടക്കും.
കഥകളി വേഷത്തിന് കെ ജി വാസുദേവൻനായർക്ക്‌, വള്ളത്തോൾ പുരസ്കാരവും മദ്ദള വിദ്വാൻ ചെർപ്പുളശേരി ശിവന്, ടി എൻ ബാലകൃഷ്ണൻ തമ്പാൻ പുരസ്കാരവും പുതിയ കലാകാരനുള്ള തോടയം പുരസ്കാരം കലാമണ്ഡലം കൃഷ്ണകുമാറിനും  നൽകും. വള്ളത്തോളിന്റെ ജന്മദിനമായ 16  കഥകളി ദിനമായി അംഗീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്  പ്രധാനമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്‌.   തോടയം കഥകളി യോഗം പ്രസിഡന്റ്‌ പി കെ കൃഷ്ണനുണ്ണി രാജ, മദൻ കെ  മേനോൻ, ശ്രീജിത് കെ മേനോൻ, ശ്രീചന്ദ്ര വർമ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top