18 November Monday

പ്രധാനമന്ത്രിക്ക്‌ കത്തെഴുതി തൊഴിലാളികൾ

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

സംയുക്ത ട്രേഡ്‌ യൂണിയന്റെ നേതൃത്വത്തിൽ ഹെഡ്‌ പോസ്റ്റ്‌ ഓഫീസിലേക്ക്‌ നടന്ന പ്രകടനത്തിന്‌ ശേഷം പ്രധാനമന്ത്രിക്ക്‌ അയയ്‌ക്കാൻ പ്രതിഷേധ കത്ത്‌ തയ്യാറാക്കുന്നവർ

കോഴിക്കോട്‌  
ആൾക്കൂട്ട കൊലപാതങ്ങൾക്കെതിരെ കത്തെഴുതിയതിന്‌ അടൂർ ഗോപാലകൃഷ്‌ണനടക്കമുള്ളവരുടെ മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിൽ പ്രതിഷേധിച്ച്‌ നൂറ്‌ കണക്കിന്‌ തൊഴിലാളികൾ പ്രധാനമന്ത്രിക്ക്‌   കത്തെഴുതി.   ട്രേഡ്‌ യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഹെഡ്‌പോസ്‌റ്റാഫീസിനു മുന്നിലായിരുന്നു സമരം. മുതലക്കുളത്ത്‌നിന്ന്‌ പ്രകടനമായാണ്‌ തൊഴിലാളികൾ എത്തിയത്‌. 
 സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി ചുമതല വഹിക്കുന്ന മാമ്പറ്റ ശ്രീധരൻ ഉദ്‌ഘാടനം ചെയ്‌തു.
പി കെ നാസർ അധ്യക്ഷനായി. എ കെ രമേശ്‌ കത്തിന്റെ ഉള്ളടക്കം വിശദീകരിച്ചു. അഡ്വ. സൂര്യനാരായണൻ (എൻഎൽപി), ഇബ്രാഹിം പള്ളിക്കണ്ടി (യുപിയുസി–-ജെഎസ്‌എസ്‌), പി എം ശ്രീകുമാർ(എഐയുടിയുസി), ഒ കെ സത്യ(സേവ), അഹമ്മദ്‌ വേളാട്ട്‌(എസ്‌ടിയു) എന്നിവർ സംസാരിച്ചു.  ട്രേഡ്‌യൂണിയൻ സംയുക്ത സമിതി കൺവീനർ ടി ദാസൻ സ്വാഗതവും സി പി സുലൈമാൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top