20 October Sunday

മലയാളത്തിന്റെ കഥയുമായി ‘ദേവഭൂമിക’

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019

ടാഗോർ ഹാളിൽ നടന്ന ഓണാഘോഷ പരിപാടിയിൽ ‘വേദഭൂമിക’ നൃത്തശിൽപം അവതരിപ്പിക്കുന്ന ആശാ ശരത്തും സംഘവും

കോഴിക്കോട്‌
മലയാള മണ്ണിന്റെ ചരിത്രവും വർത്തമാനവും  തൊട്ടറിയാൻ  ‘ദേവഭൂമിക’യുമായി ആശാ ശരത്തും സംഘവും. രാഗ, താള, നൃത്തഭംഗിയിൽ ഒന്നിടവിടാതെ വേദിയിൽ  മലയാളിയുടെ  ഗൃഹാതുരതയെ തൊട്ടുണർത്തുന്ന വർണചിത്രങ്ങൾ നിറഞ്ഞാടി. വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണ വിഭാഗവും ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്ന്‌ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായാണ്‌ നടി ആശാ ശരത്ത്‌ ‘ദേവഭൂമിക’ നൃത്ത ശിൽപ്പം അവതരിപ്പിച്ചത്‌. 
കേരളത്തിന്റെ കാഴ്‌ചകളെല്ലാം ഉൾപ്പെടുത്തിയ ദൃശ്യാവിഷ്‌കാരമാണിത്‌. 40 –-ഓളം നർത്തകർ ആശയ്‌ക്കൊപ്പം ചുവടുവച്ചു. കേരളം കടന്നുവന്ന വഴികൾ, ഭാഷാ സവിശേഷത, ഭൂമിശാസ്‌ത്രം, കല, സംസ്‌കാരം എന്നിവയെല്ലാം അനുഭവഭേദ്യമായി. നടൻ മോഹൻലാലാണ്‌ ദേവഭൂമികയ്‌ക്ക്‌ ശബ്ദം നൽകിയത്‌. എറണാകുളത്തായിരുന്നു ആദ്യ പ്രദർശനം. തൃശൂർ, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലും ദേവഭൂമിക അരങ്ങേറും. പ്രദർശനത്തിൽനിന്ന്‌ ലഭിക്കുന്ന വരവിൽ  ചെലവ്‌ കഴിച്ചുള്ള തുക പ്രളയ ദുരിതാശ്വാസത്തിലേക്ക്‌ കൈമാറും.
പ്രധാന വാർത്തകൾ
 Top