15 October Tuesday

ആദിവാസി ഊരിൽ ഓണം പൊടിപൊടിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019
കുറ്റ്യാടി 
മരുതോങ്കര പഞ്ചായത്തിലെ ആദിവാസി ഊരായ നെല്ലിക്കുന്ന് കുടിൽപാറ കോളനിയിൽ ഈ വർഷം ഓണം ഗംഭീരമാകും. 
   ഓണസദ്യക്ക്‌ ആവശ്യമായ മുഴുവൻ വിഭവങ്ങളും  ഓണക്കോടിയും, വിവിധ പെൻഷനുകൾ വഴി ആവശ്യത്തിന് പണവും സർക്കാർ നൽകി. 
   ഇതിനു പുറമെ കുടുംബശ്രീ ‘ആശ്രയ’ പദ്ധതിയുടെ കിറ്റുകളും വസ്ത്രങ്ങളും വിതരണം ചെയ്യുന്നു. 
കുടിൽപ്പാറ കോളനിയിലെ ചോലനായ്‌ക്ക വിഭാഗത്തിൽപ്പെട്ട 32 കുടുംബങ്ങളും ആഘോഷത്തിമിർപ്പിലാണ്. 
   ഓണക്കിറ്റ് വിതരണം മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ എം സതി ഉദ്‌ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് സി പി ബാബുരാജ് അധ്യക്ഷനായി. പി റീന, ത്രേസ്യാമ്മ മാത്യു, ബിന്ദു, ഊര് മൂപ്പൻ ബാലൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top