24 September Thursday

കർഷകസംഘം പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020

കേരള കർഷകസംഘം നടത്തിയ ദേശീയ പ്രക്ഷോഭത്തിന്റെ ജില്ലാതല ഉദ്ഘാടനം കൊണ്ടംവള്ളിയിൽ സംസ്ഥാന ജോ. സെക്രട്ടറി പി വിശ്വൻ ഉദ്ഘാടനംചെയ്യുന്നു

കോഴിക്കോട്‌
കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ‌ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിലെ 800 കേന്ദ്രങ്ങളിൽ സമരം നടന്നു. ജില്ലാ സെക്രട്ടറി പി വിശ്വനടക്കമുള്ള നേതാക്കളും പ്രവർത്തകരും സ്വന്തം വീടിന്‌ മുന്നിൽ പ്ലക്കാർഡ്‌ ഏന്തിയാണ്‌ പ്രതിഷേധത്തിൽ പങ്കെടുത്തത്‌.
വടകര
കർഷകസംഘം വടകര ഏരിയയയിലെ 200 കേന്ദ്രങ്ങളിൽ 1000 ത്തിലേറെ പേർ സമരത്തിൽ പങ്കാളികളായി. ചല്ലിവയലിൽ കർഷകസംഘം വടകര ഏരിയാ സെക്രട്ടറി എം നാരായണൻ  ഉദ്ഘാടനംചെയ്തു. കെ ടി കെ നാണു സംസാരിച്ചു. പഴങ്കാവിൽ ഏരിയാ ട്രഷറർ രാഘവൻ മാണിക്കോത്ത് ഉദ്ഘാടനംചെയ്‌തു. പി പി ബാലകൃഷ്ണൻ അധ്യക്ഷനായി.
നാദാപുരം 
 സിഐടിയു, കർഷകസംഘം നേതൃത്വത്തിൽ പ്രതിഷേധ സൂചകമായി  വീടുകളിൽ സമരം സംഘടിപ്പിച്ചു. നാദാപുരം ഏരിയയിൽ നിരവധി കേന്ദ്രങ്ങളിലായി നൂറുകണക്കിനുപേർ സമരത്തിൽ പങ്കെടുത്തു. പയന്തോങ്ങിലെ വീട്ടിൽ നടന്ന സമരത്തിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി പി കുഞ്ഞികൃഷ്‌ണൻ പങ്കെടുത്തു. അരൂരിൽ കർഷകസംഘം ജില്ലാ കമ്മിറ്റി അംഗങ്ങളായ പി കെ രവീന്ദ്രൻ, കൂടത്താംകണ്ടി സുരേഷ് എന്നിവർ പങ്കെടുത്തു.
കേരള കർഷകസംഘം  കൊയിലാണ്ടി സൗത്തിൽ സംസ്ഥാന കമ്മിറ്റിയംഗം കെ ഷിജു, വെങ്ങളത്ത് പി സി സതീഷ് ചന്ദ്രൻ, കാപ്പാട് പി കെ പ്രസാദ്‌, കൊയിലാണ്ടി സെന്ററിൽ കെ സത്യൻ, കൊല്ലത്ത് കെ സുധാകരൻ ആനക്കുളത്ത് എ പി സുധീഷ്‌ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top