24 August Saturday

ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ ; 8 വിദ്യാര്‍ഥിനികള്‍ ആശുപത്രിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 10, 2019

 

കോഴിക്കോട് 
ഹോസ‌്റ്റൽ ഭക്ഷണത്തിൽനിന്ന‌് ഭക്ഷ്യവിഷബാധയേറ്റ് എട്ട് വിദ്യാർഥിനികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാവൂർ റോഡിലെ എക്കൗണ്ടിങ്ങ് ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിനികളായ ലാവണ്യ (21), ലയന (22), രമ്യ (20), ലത (20), അനുശ്രീ (20), മെറിൻ (20), അംല (20), ജമി (21) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ താമസിക്കുന്ന മാങ്കാവ് ​ഗോവിന്ദപുരത്തെ കൃഷ്ണ ഹോസ്റ്റലിൽനിന്ന് തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ചശേഷമാണ‌് അസ്വസ്ഥത അനുഭവപ്പെട്ടത‌്. തുടർന്ന് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ​ഗ്ധ പരിശോധനയ്ക്കായി  മെഡിക്കൽ കോളേജ് അശുപത്രിയിലേക്ക്  മാറ്റുകയായിരുന്നു.  ആരുടെയും നില ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top