22 September Friday

ബസ് നിയന്ത്രണംവിട്ട്‌ മരത്തിലിടിച്ചു; 11പേര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023

പൊറ്റമ്മല്‍ പട്ടേരിയിൽ നിയന്ത്രണംവിട്ട്‌ മരത്തിലിടിച്ച ബസ്

കോഴിക്കോട് 
പൊറ്റമ്മൽ ജങ്ഷനിൽ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. വെള്ളി രാവിലെ 7.40ന്‌ പട്ടേരിയിലാണ് അപകടം. പിലാശേരി സ്വദേശികളായ നിർമല (55), വീണ (50),  പുത്തൻപുറ കുന്നുമ്മൽ മിനി (44),   ഉഷ (54), ശ്രീകുമാർ (60), അബൂബക്കർ (65), താജു ബുലാലം (26), മുത്തലിഫ് (25), മെഹബുൽ സലാം (25), മുംതാസ് (26),  റബേക്കുൽ (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല. 
താമരശേരി -പൂന്നൂർ - കട്ടിപ്പാറയില്‍നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സിന്‍ഡിക്കേറ്റ് ബസ്സാണ് അപകടത്തിൽ പെട്ടത്.  പട്ടേരിയില്‍വച്ച് ഓട്ടോയെ മറികടക്കാൻ ശ്രമിച്ച ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട്‌ എതിര്‍ഭാ​ഗത്തെ മരത്തിലിടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻഭാഗവും ഇടതുവശവും തകർന്നിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top