കോഴിക്കോട്
വിദ്യാർഥികളെ മികവാർന്ന ശിക്ഷണത്തിലൂടെ വിജയത്തിന്റെ പടവുകൾ കയറ്റിയാണ് സെന്റ് ജോസഫ് കോളേജ് ദേവഗിരി ദേശീയ വിദ്യാഭ്യാസ റാങ്കിങ്ങിൽ 59ാം സ്ഥാനം കൈവരിച്ചത്. റാങ്കിങ്ങിനുള്ള പരിഗണനാ വിഷയങ്ങളിൽപ്പെട്ട അധ്യാപനം, പഠനം, ഗവേഷണം എന്നിവയിൽ രാജ്യത്തെ മികച്ച കലാലയങ്ങളോട് മത്സരിച്ചാണ് നേട്ടം.
വ്യവസായികളുടെ അഭിപ്രായവും ഇതര സംസ്ഥാന വിദ്യാർഥികളുടെ കുറവുമാണ് റാങ്കിങ് 59ലേക്ക് തള്ളിപ്പോകാൻ കാരണം. 25 ബിരുദം, 13 ബിരുദാനന്തര ബിരുദം എന്നീ കോഴ്‌സുകളിലായി 3500 കുട്ടികൾ ഇവിടെ പഠിക്കുന്നു. 70 ശതമാനം പെൺകുട്ടികളിൽ 50 ശതമാനവും സാമൂഹ്യ സാമ്പത്തിക പിന്നാക്ക വിഭാഗങ്ങളിൽനിന്ന് ഉള്ളവരാണ്. ഏഴ് വിഷയങ്ങളിലായി 80 വിദ്യാർഥികൾ ഗവേഷകരായുണ്ട്. 80 പേർക്ക് ഈ വർഷം സൗത്ത് ഇന്ത്യൻ ബാങ്കിൽ നിയമനം ലഭിച്ചു. മികച്ച ഭൗതിക പശ്‌ചാത്തലമുള്ള കലാലയം കലാ കായികരംഗത്ത് ദേശീയ അന്തർദേശീയ മത്സരങ്ങൾക്കും വേദിയാവുന്നുണ്ട്. 23 സർവകലാശാല താരങ്ങൾ ഇവിടെനിന്നാണ്. ബി സോൺ കലോത്സവത്തിലെ ചാമ്പ്യന്മാരും ഈ കലാലയമാണ്. അക്കാദമിക വിഷയങ്ങൾക്കുപുറമേ മൂന്ന് തൊഴിൽ പരിശീലനവും ഇവിടെ നിന്ന് വിദ്യാർഥികൾക്ക് ലഭിക്കുന്നു. നാട്ടിലെ വികസനപ്രവർത്തനങ്ങൾ ഏറ്റെടുത്തും വീട് നിർമിച്ചുനൽകിയും കലാലയം സാമൂഹിക പ്രതിബദ്ധതയും തെളിയിക്കുന്നു. 2016ലെ നാക് റാങ്കിങ്ങിൽ ഡബിൾ എ എസ് നേടിയിരുന്നു. കൂട്ടായ പരിശ്രമത്തിലൂടെ കൂടുതൽ മികവ് നേടാനുള്ള പരിശ്രമത്തിലാണെന്ന് പ്രിൻസിപ്പൽ ഡോ. ബേബി ജോസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..