കരിപ്പൂർ
വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച രണ്ടുകിലോ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. സ്വർണത്തിന് 1.15 കോടി രൂപ വിലവരും. ദുബായിൽനിന്നുമെത്തിയ കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശി റിയാസ് അഹമ്മദ് (പുത്തൂർ ഹംസ–-41), കുവൈത്തിൽനിന്നുവന്ന കോഴിക്കോട് നരിക്കുനി മണ്ണമ്മൽ സുഹൈൽ (32) എന്നിവരിൽനിന്നാണ് സ്വർണം പിടികൂടിയത്. റിയാസ് അഹമ്മദിൽനിന്ന് 55 ലക്ഷം രൂപ വിലവരുന്ന 990 ഗ്രാം സ്വർണവും സുഹൈലിൽനിന്ന് 60 ലക്ഷം രൂപ വിലവരുന്ന 1095 ഗ്രാം സ്വർണവുമാണ് കണ്ടെടുത്തത്.
കള്ളക്കടത്ത് സംഘം റിയാസിന് 40,000 രൂപയും ടിക്കറ്റും സുഹൈലിന് ടിക്കറ്റടക്കം 60,000 രൂപയും പ്രതിഫലം വാഗ്ദാനംചെയ്തതായി ഇവർ മൊഴിനൽകി.
കസ്റ്റംസ് ജോയിന്റ് കമീഷണർ ഡോ. എസ് എസ് ശ്രീജുവിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ എബ്രാഹം കോശി, ടി എസ് ബാലകൃഷ്ണൻ, അനൂപ് പൊന്നാരി, ടി എൻ വിജയ, ഫിലിപ്പ് ജോസഫ്, വിമൽകുമാർ, ഇൻസ്‌പെക്ടർമാരായ പോരുഷ് റോയൽ, ദുഷ്യന്ത് കുമാർ, ശിവകുമാർ, അക്ഷയ് സിങ് എന്നിവരാണ് കസ്റ്റംസ് സംഘത്തിലുണ്ടായിരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..