25 June Friday

ബംഗാൾ 
അതിക്രമത്തിനെതിരെ 
വീട്ടുമുറ്റ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday May 10, 2021
കോഴിക്കോട്‌
പശ്ചിമ ബംഗാളിൽ മഹിളാ അസോസിയേഷൻ നേതാവ് കകോലി ക്ഷേത്ര പാൽ ഉൾപ്പെടെ 18 പ്രവർത്തകരെ തൃണമൂൽ കോൺഗ്രസ് ക്രിമിനലുകൾ കൊലപ്പെടുത്തിയതിനെതിരെ മഹിളകൾ വീട്ടുമുറ്റത്ത്‌ പ്രതിഷേധിച്ചു. അഖിലേന്ത്യാ കമ്മിറ്റി തീരുമാന പ്രകാരം  ജില്ലയിൽ പതിനായിരത്തിൽ കൂടുതൽ കേന്ദ്രങ്ങളിൽ പ്രതിഷേധമുയർന്നു. സംസ്ഥാന സെക്രട്ടറി  പി സതീദേവി,  കെ കെ ലതിക,  നിയുക്ത എംഎൽഎ കാനത്തിൽ ജമീല, ജില്ലാ സെക്രട്ടറി കെ പുഷ്പജ തുടങ്ങിയവരും  വീട്ടുമുറ്റ പ്രതിഷേധങ്ങളിൽ പങ്കാളികളായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top