23 September Monday

സൂര്യാതപം: 6 പേര്‍ ചികിത്സ തേടി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 10, 2019

 

കോഴിക്കോട് 
ജില്ലയിൽ സൂര്യാതപം മൂലം അഞ്ചു പുരുഷന്മാരും ഒരു സ്ത്രീയുമടക്കം ആറുപേർ ചൊവ്വാഴ്ച ചികിത്സതേടി. ഇതിൽ രണ്ടുപേർ തൊഴിലാളികളാണ്‌. മരപ്പണി-ക്കാ-രനായ കൊയിലാണ്ടി പു-ളി-യഞ്ചേരി-യി-ലെ താ-ഴത്തെതാ-ഴെ ഹരി-ഹരനും മേലടി ബിഎസ്എൻഎൽ ഓഫീസിലെ കരാർ തൊഴിലാളി തിക്കോടി പെരുമാൾപുരത്തെ കെ എം പ്രമോദ് കുമാറുമാണ്‌ സൂര്യാതപമേറ്റ തൊഴിലാളികൾ.
തി-ങ്കളാ-ഴ്--ച പകൽ-- കീ-ഴൂ--രി-ലെ പണി-സ്ഥലത്തു-വച്ചാ-ണ്- സൂ--ര്യ-ാ-ത-പമേറ്റത്-.- കീ-ഴൂർ- നെയ്--വരാ-ണി- ക്ഷേത്രത്തി-നടു-ത്തു-ള്ള വീ-ട്ടിൽ- ആശാ-രി-പ്പണി- ചെയ്യു-കയാ-യി-രു-ന്ന ഇ-യാൾക്ക‌്- പകൽ- പന്ത്രണ്ടോ-ടെയാ-ണ്- പൊ-ള്ളലേറ്റത്-.- വീ-ട്ടി-ലെ മു-റ്റത്ത‌്- താർ-പ്പാ-യ വലി-ച്ചു-കെട്ടി-യതി-നു-താ-ഴെയാ-യി-രു-ന്നു- മരപ്പണിചെയ്--തി--രു-ന്നത്-.- വയറി-നു-മു-കളി-ലും- കൈക്കും- കഴു-ത്തി-െന്റ ഭാ-ഗത്തു-മെല്ലാ-ം- പൊള്ളലേറ്റു-.- പകൽ പതിനൊന്നോടെ പള്ളിക്കരയിലെ ടെലഫോൺ തകരാറ് പരിശോധിക്കുന്നതിനുവേണ്ടി കുഴിയെടുക്കുന്ന സമയത്താണ്  പ്രമോദ് കുമാറിന്‌ സൂര്യാതപമേറ്റത്.  മേലടി സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിച്ച‌് പ്രാഥമിക ചികത്സനൽകി. 
ചോറോട്, വടകര, പയ്യോളി, നാദാപുരം,  എന്നിവിടങ്ങളിൽനിന്നാണ് മറ്റുകേസുകൾ റിപ്പോർട്ട് ചെയ‌്തത്. മാർച്ച് ഏഴ് മുതൽ ഇതുവരെ ജില്ലയിലാകെ 168 പേർ ചികിത്സ തേടി. ജില്ലയിൽ  താപനില ശരാശരിയിൽനിന്ന‌് രണ്ടു മുതൽ മൂന്ന് ഡിഗ്രിവരെ ഉയരാൻ സാധ്യതയുണ്ടെന്ന‌് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പ്രധാന വാർത്തകൾ
 Top