20 May Monday

സി- വിജിൽ: ഇതുവരെ പരിഹരിച്ചത് 820 പരാതികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 10, 2019

 

കോഴിക്കോട് 
പൊതുതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിനെതിരെ പൊതുജനങ്ങൾക്ക് പരാതിപ്പെടാവുന്ന ഇലക‌്ഷൻ കമീഷന്റെ സി -വിജിൽ ആപ്ലിക്കേഷനിലൂടെ ലഭിച്ച പരാതികളിൽ 820 എണ്ണം പരിഹരിച്ചു.  പൊതുയിടങ്ങളിൽ പരസ്യം പതിക്കുന്നത് സംബന്ധിച്ചും അനുവാദമില്ലാതെയും പ്രിന്റർ ആൻഡ‌് പബ്ലിഷറുടെ പേരില്ലാതെയും പരസ്യ ബോർഡുകൾ സ്ഥാപിച്ചതും സംബന്ധിച്ച പരാതികളാണ് ഇതിൽ കൂടുതലും. ആപ്ലിക്കേഷൻ വഴി പരാതി ലഭിച്ചയുടൻ ഫ്‌ളയിങ് സ്‌ക്വാഡ് സ്ഥലത്തെത്തി അന്വേഷണം നടത്തി നടപടി സ്വീകരിക്കുന്നുണ്ട്. 
ആപ്ലിക്കേഷനിൽ ഫോട്ടോ/വീഡിയോ അപ്പ്‌ലോഡ് ചെയ്യുന്നവർ ലൊക്കേഷനും വിശദീകരണവും(nearby location/description) നൽകാത്തത് പരാതി  പരിഹരിക്കാൻ തടസ്സമാകുന്നുണ്ട്. ഫോട്ടോ/ വീഡിയോ അപ്പ്‌ലോഡ് ചെയ്യുന്നവർ കൃത്യമായ ലൊക്കേഷൻ രേഖപ്പെടുത്താൻ ശ്രദ്ധിക്കണം. 
രാഷ്ട്രീയ പാർടികൾ മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണം. രാഷ്ട്രീയ പ്രവർത്തകർ പരസ്പരം അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ ഒഴിവാക്കുക, വ്യക്തിഹത്യ പാടില്ല, സോഷ്യൽ മീഡിയകളുടെ ദുർവിനിയോഗം പാടില്ല. അല്ലാത്ത പക്ഷം ഐപിസി 177(ജി) പ്രകാരമുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് നോഡൽ ഓഫീസർ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top