23 May Thursday

ഭരണഘടനയിൽ വിശ്വാസമില്ലാത്തർ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 10, 2019

 

നാദാപുരം 
ഭരണഘടനയിൽ വിശ്വാസമില്ലാത്ത സംഘപരിവാറുകാരാണ് ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്നതെന്ന‌് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. വടകര ലോകസഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി പി ജയരാജന്റെ തെരഞ്ഞെടുപ്പ‌് പ്രചരണാർഥം കല്ലുനിരയിൽ സംഘടിപ്പിച്ച ബഹുജന സംഗമം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  
അധികാരത്തിലെത്തിയാൽ ഭരണഘടനയും തിരഞ്ഞെടുപ്പ് പോലും അട്ടിമറിക്കുമെന്ന് പ്രഖ്യാപിച്ചവരാണ് കേന്ദ്രം ഭരിക്കുന്നത‌്. ജനാധിപത്യം നിലനിൽക്കണമോ വേണ്ടയോ എന്നാണ് ഈ തിരഞ്ഞെടുപ്പ് നമ്മോട് ചോദിക്കുന്നത്. കേരളത്തിൽ കിഫ്ബി പദ്ധതിയിലൂടെ വിദ്യാഭ്യാസ മേഖലയിൽ കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. സി എച്ച് ശങ്കരൻ അധ്യക്ഷനായി. കവി പി എ നൗഷാദിന‌് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി പി കുഞ്ഞികൃഷ്ണൻ ഉപഹാരം നൽകി. 
സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗം ബിനോയ്‌വിശ്വം എംപി, പി കെ ബാലൻ, അഡ്വ. പി ഗവാസ്, എ മോഹൻദാസ്, പി എം നാണു, കരിമ്പിൽ ദിവാകരൻ, എം പി വിജയൻ, പി എം മാത്യു, സി എച്ച് മോഹനൻ, കെ പി പ്രദീഷ്, എൻ പി കണ്ണൻ, എം പി വിജയൻ, എം സുമതി, കെ സുധീർ, പി എ നൗഷാദ്, വിപി സുഗതൻ, ടി രാഘവൻ അടിയോടി എന്നിവർ സംസാരിച്ചു. എ കെ രവീന്ദ്രൻ സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top