28 February Sunday

ജില്ലാ പഞ്ചായത്ത്‌: സ്ഥിരംസമിതി 12 ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Jan 10, 2021
കോഴിക്കോട്‌
ജില്ലാ പഞ്ചായത്ത്‌  സ്ഥിരം സമിതിയെ ചൊവ്വാഴ്‌ച തെരഞ്ഞെടുക്കും. പകൽ 11ന്‌ ജില്ലാ പഞ്ചായത്ത്‌ സമ്മേളന ഹാളിലാണ്‌  തെരഞ്ഞെടുപ്പ്‌. അധ്യക്ഷൻമാരെ പിന്നീട്‌ തെരഞ്ഞെടുക്കും. എല്ലാ അംഗങ്ങളും ഏതെങ്കിലും സ്ഥിരം സമിതികളിൽ അംഗങ്ങളായിരിക്കണമെന്നാണ്‌ ചട്ടം. ഓരോ സമിതിയിലെയും ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ്‌ അധ്യക്ഷൻമാരെ തെരഞ്ഞെടുക്കുക. 
ധനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വൈസ്‌ പ്രസിഡന്റായിരിക്കും. ധനകാര്യം: എം പി ശിവാനന്ദൻ (എൽജെഡി),  വികസനം: ഷീജ ശശി (സിപിഐ എം),   പൊതുമരാമത്ത്: ‌ കെ വി റീന (സിപിഐ എം), ക്ഷേമകാര്യം: പി സുരേന്ദ്രൻ (സിപിഐ എം), ആരോഗ്യം–- വിദ്യാഭ്യാസം: എൻ എം വിമല (സിപിഐ) എന്നിവരെ അധ്യക്ഷരാക്കാനാണ്‌ എൽഡിഎഫ്‌ തീരുമാനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top