കോഴിക്കോട്
അവകാശനിഷേധത്തിനെതിരെ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) റീജണൽ ഓഫീസിനുമുന്നിൽ ധർണ നടത്തി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനംചെയ്തു. കേരള ബാങ്കിൽ ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുക, ശമ്പള പരിഷ്കരണത്തിലെ അനോമലി പരിഹരിക്കുക, ശമ്പള ഏകീകരണ ഉത്തരവിലെ അപാകം പരിഹരിക്കുക, കുടിശ്ശിക ഡിഎ ഉടൻ അനുവദിക്കുക, സമയബന്ധിത ഹയർ ഗ്രേഡുകൾക്ക് സ്കെയിൽ അനുവദിക്കുക, പെൻഷൻ പദ്ധതി ബാങ്ക് ഏറ്റെടുത്ത് കാലാനുസൃതമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. കെബിഇഎഫ് ജില്ലാ പ്രസിഡന്റ് എം വി ധർമജൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ ടി അനിൽകുമാർ, ബെഫി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സി രാജീവൻ, ജില്ലാ പ്രസിഡന്റ് എം മോഹനൻ, കെബിഇഎഫ് ജില്ലാ സെക്രട്ടറി പി പ്രേമാനന്ദൻ, എൻ മിനി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..