കോഴിക്കോട്
പിഎൻബി അക്കൗണ്ടിൽനിന്ന് കോർപറേഷന്റേതുൾപ്പെടെ കോടികൾ തട്ടിയ കേസിൽ പ്രതിയായ ബാങ്ക് മുൻ സീനിയർ മാനേജർ നായർകുഴി ഏരിമല പറപ്പാറമ്മൽ വീട്ടിൽ എം പി റിജിലിന്റെ (32) മുൻകൂർ ജാമ്യാപേക്ഷ തള്ളി. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യേണ്ടത് അത്യാവശ്യമാണെന്ന പൊലീസ് റിപ്പോർട്ട് കണക്കിലെടുത്ത് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജ് എസ് കൃഷ്ണകുമാറാണ് തള്ളിയത്.
പ്രതി താനിരിക്കുന്ന സ്ഥാനത്തിനുവേണ്ട സത്യസന്ധതയും വിശ്വാസ്യതയും കാത്തുസൂക്ഷിച്ചില്ലെന്ന പ്രോസിക്യൂട്ടർ അഡ്വ. എം ജയദീപിന്റെ വാദം അംഗീകരിച്ചാണ് കോടതി നടപടി.
അച്ഛന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് കോർപറേഷന്റെ 98 ലക്ഷം രൂപ അനധികൃതമായി മാറ്റുകയും അത് സ്വന്തം പേരിലുള്ള ആക്സിസ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി തിരിമറി നടത്തുകയും ചെയ്തതായാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..