21 November Thursday
കുന്നുമ്മൽ ഉപജില്ലാ കലോത്സവം

വട്ടോളി നാഷണലും സംസ്കൃതവും ചാമ്പ്യന്മാർ

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019
കുറ്റ്യാടി 
കുന്നുമ്മൽ ഉപജില്ലാ സ്‌കൂൾ കലോത്സവം സമാപിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ വട്ടോളി നാഷണലും ഹൈസ്‌കൂൾ വിഭാഗത്തിൽ വട്ടോളി സംസ്‌കൃതം ഹൈസ്‌കൂളും യുപി വിഭാഗത്തിൽ കുറ്റ്യാടി എംഐ യുപി സ്‌കൂളും എൽപി വിഭാഗത്തിൽ പാലേരി എൽപി സ്കൂളും ചാമ്പ്യന്മാരായി. ഹയർ സെക്കൻഡറി വിഭാഗത്തിൽ കുറ്റ്യാടി ഗവ. സ്‌കൂളും, നരിപ്പറ്റ ആർ എൻഎം സ്‌കൂളും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ഹൈസ്‌കൂൾ ജനറൽ വിഭാഗത്തിൽ വട്ടോളി നാഷണൽ രണ്ടും നരിപ്പറ്റ ആർഎൻഎം മൂന്നും സ്ഥാനം നേടി. യുപി വിഭാഗത്തിൽ ദേവർകോവിൽ കെവികെഎംഎമ്മും ചേരാപുരവും രണ്ടാംസ്ഥാനം പങ്കിട്ടു. വട്ടോളി നാഷണൽ മൂന്നാംസ്ഥാനം നേടി.
എൽപി വിഭാഗത്തിൽ കുറ്റ്യാടി എംയുപി യും വട്ടോളി ഗവ. എൽപി സ്‌കൂളും രണ്ടും മൂന്നും സ്ഥാനം നേടി.  നടുപ്പൊയിലിൽ ചേർന്ന സമാപന ചടങ്ങിൽ  ഉപ വിദ്യാഭ്യാസ ഓഫീസർ പി സി മോഹനൻ ട്രോഫികൾ നൽകി. സമാപന സമ്മേളനം കെ മുരളീധരൻ എംപി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി എൻ ബാലകൃഷ്‌ണൻ അധ്യക്ഷനായി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് മുഖ്യാതിഥിയായി. ശശി മഠപറമ്പത്ത്, സി സതീശൻ, ആനന്ദൻ ഏലിയാറ, ടി നാസർ, കെ കെ സത്യനാരായണൻ, സി പി കൃഷ്ണൻ, കെ പി സുരേഷ്, എം കെ അബ്ദുറഹ്മാൻ, കെ പി ദിനേശൻ, ഇ ലോഹിതാക്ഷൻ, പി എം കുമാരൻ, ഇ കെ നാണു എന്നിവർ സംസാരിച്ചു. കെ പി സുരേഷ് സ്വാഗതവും വേണുഗോപാൽ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top