19 November Tuesday

അപകട ഇൻഷുറൻസ്‌ തുക കൈമാറി

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

ദേശാഭിമാനി ഏജന്റ്‌സ്‌ അപകട ഇൻഷുറൻസ്‌ സ്‌കീം പ്രകാരമുള്ള തുക യൂണിറ്റ്‌ മാനേജർ ഒ പി സുരേഷ്‌ ദിലീഷിന്‌ കൈമാറുന്നു, ന്യൂസ്‌ എഡിറ്റർ കെ പ്രേമനാഥ്‌, സർക്കുലേഷൻ മാനേജർ പി പി ഷൈജു എന്നിവർ സമീപം

കോഴിക്കോട്‌
പാവങ്ങാടുണ്ടായ  അപകടത്തിൽ മരിച്ച ദേശാഭിമാനി തോരായി അത്തോളി ഏജന്റ്‌ പി ദാമോദരന്റെ കുടുംബത്തിന്‌ ഇൻഷുറൻസ്‌ തുക കൈമാറി. ഏജന്റ്‌സ്‌ അപകട ഇൻഷുറൻസ്‌ സ്‌കീം പ്രകാരമാണ്‌ തുക നൽകിയത്‌. യൂണിറ്റ്‌ മാനേജർ ഒ പി സുരേഷ്‌ ദാമോദരന്റെ മകൻ ദിലീഷിന്‌ തുക കൈമാറി.  ന്യൂസ്‌ എഡിറ്റർ കെ പ്രേമനാഥ്‌, സർക്കുലേഷൻ മാനേജർ  പി പി ഷൈജു എന്നിവർ സംബന്ധിച്ചു. 

 

പ്രധാന വാർത്തകൾ
 Top