19 November Tuesday

വിപിൻരാജിന്റെ മരണം: സമഗ്രമായി അന്വേഷിക്കും–-മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

എകരൂല്‍

ഡിവൈഎഫ്ഐ ഉണ്ണികുളം മേഖലാ പ്രസിഡന്റും ഫുട്‌ബോൾതാരവുമായിരുന്ന എം എം പറമ്പ് മൊകായിക്കല്‍ ശ്രീ കാര്‍ത്തികയില്‍ വിപിന്‍രാജിനെ മരിച്ചനിലയില്‍ കാണപ്പെട്ടതില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പുരുഷന്‍ കടലുണ്ടി എംഎല്‍എ, വിപിന്‍രാജിന്റെ കുടുംബാംഗങ്ങള്‍, ഡിവൈഎഫ്ഐ  മേഖലാ സെക്രട്ടറി നിജില്‍രാജ്, പ്രസിഡന്റ്‌ സൗരജ്,  എന്നിവർക്കാണ്‌ മുഖ്യമന്ത്രി ഉറപ്പുനൽകിയത്‌.
സെപ്‌തംബര്‍ 26ന് രാത്രി സുഹൃത്തിനൊപ്പം ബാലുശേരി ബസ്‌ സ്റ്റാന്‍ഡിന്‌ സമീപമുള്ള തട്ടുകടയില്‍നിന്ന്‍ ഭക്ഷണം കഴിക്കവേ ഫോണ്‍ വിളിക്കാനായി സമീപമുള്ള സ്വകാര്യ വ്യക്തിയുടെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനരികിലേക്ക് പോയത്‌. 
കാണാതായ വിപിൻരാജിനുവേണ്ടി തെരച്ചിൽ നടത്തുന്നതിനിടെയാണ്‌ ലിഫ്റ്റിനുവേണ്ടി നിര്‍മിച്ച കുഴിയില്‍ വിപിന്‍രാജിനെ തലകുത്തിക്കിടക്കുന്ന നിലയില്‍ കാണപ്പെട്ടത്‌. വിപിന്‍രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചക്കെതിരെയാണ് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top