26 September Monday

ഒന്നരക്കിലോ സ്വർണവുമായി റെയിൽവേ 
സ്​റ്റേഷനിൽ രണ്ടുപേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022
കോഴിക്കോട്​
കോയമ്പത്തൂരിലേക്ക്​ കടത്തുകയായിരുന്ന ഒന്നരക്കിലോ സ്വർണവുമായി രണ്ടുപേർ കോഴിക്കോട്​ റെയിൽവേ സ്​റ്റേഷനിൽ പിടിയിൽ. തിങ്കൾ രാവിലെ എട്ടിന്‌​ കോഴിക്കോട്​ കസ്റ്റംസ്​ പ്രിവന്റീവ്​ വിഭാഗം ഉദ്യോഗസ്ഥരാണ്‌ സ്വർണം പിടികൂടിയത്​. മധുര സ്വദേശികളായ ശ്രീധർ, മഹേന്ദ്ര കുമാർ എന്നിവരാണ്​ അറസ്റ്റിലായത്​. സ്വർണക്കട്ടികൾ തുണിയിൽ പൊതിഞ്ഞ്​ അരയിൽകെട്ടിയ നിലയിലായിരുന്നു. ശ്രീധർ ഒരു കിലോയും മഹേന്ദ്രകുമാർ അരക്കിലോയും സ്വർണമാണ്​ കടത്താൻ ശ്രമിച്ചത്‌. 
വിവിധ വിമാനത്താവളങ്ങളിലൂടെയെത്തുന്ന സ്വർണമിശ്രിതങ്ങൾ കട്ടികളാക്കി കോയമ്പത്തൂർ വഴി മധുരക്ക്​ കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന്​ കസ്റ്റംസ്​ നിരീക്ഷണം ശക്തമാക്കിയിരുന്നു. 
കസ്റ്റംസ്​ അസി. കമീഷണർ ഷിനോയ്​ കെ മാത്യു, സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്​, കെ കെ പ്രവീൺ കുമാർ, എം പ്രകാശ്​, ഇൻസ്പെക്ടർമാരായ എം പ്രതീഷ്​, മുഹമ്മദ്​ ​ഫൈസൽ, ഹെഡ്​ ഹവിൽദാർ സന്തോഷ്​ കുമാർ എന്നിവർ റെയ്​ഡിൽ പ​ങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top