23 September Wednesday

രക്ഷാപ്രവർത്തനം അതിശയം

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020
 കോഴിക്കോട്‌ 
  അതിശയകരമായ രീതിയിലുള്ള രക്ഷാപ്രവർത്തനങ്ങളാണ്‌ കരിപ്പൂർ വിമാനാപകടത്തിൽ നടന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഔദ്യോഗിക ഏജൻസികളുടെയും നാട്ടുകാരുടെയും കൂട്ടായ്‌മയിൽ നടന്ന രക്ഷാ പ്രവർത്തനം സാമൂഹത്തിന്റെ നന്മയുടെ പ്രതിഫലനമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
കലക്ടർമാർ, ആരോഗ്യം, പൊലീസ്, ഫയർ ആൻഡ് റസ്‌ക്യൂ, ആർടിഒ, സിഐഎസ്എഫ്, എൻഡിആർഎഫ്, എയർപോർട്ട് മാനേജ്മെന്റ്, പരിസരവാസികൾ, കുടുംബശ്രീ പ്രവർത്തകർ, ടാക്സി, ആംബുലൻസ് ജീവനക്കാർ, സർക്കാർ–-- സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകർ, മലപ്പുറം ട്രോമാ കെയർ വളന്റിയർമാർ തുടങ്ങിയവർ ഓടിയെത്തി രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി. കൃത്യസമയത്ത് ഇടപെട്ട് വിലപ്പെട്ട ജീവനുകൾ രക്ഷപ്പെടുത്തിയവരെ അഭിനന്ദിക്കുന്നു. സാധാരണ ഗതിയിൽ വിമാനാപകടങ്ങളിൽ സംഭവിക്കാറുള്ളതിൽ നിന്ന് വ്യത്യസ്തമായി മരണ സംഖ്യ കുറഞ്ഞത് ആശ്വാസകരമാണ്.  മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top