25 September Friday

കക്കയം ഡാം ഷട്ടറുകൾ തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020
 കോഴിക്കോട്‌
കനത്ത മഴയിൽ നീരൊഴുക്ക്‌ ശക്തമായതിനെത്തുടർന്ന്‌ കക്കയം ഡാമിന്റെ സ്‌പിൽവേ ഷട്ടറുകൾ തുറന്നു. സെക്കൻഡിൽ 100 ക്യുബിക്‌ മീറ്റർവരെ വെള്ളമാണ്‌ കുറ്റ്യടി പുഴയിലേക്ക്‌ തുറന്നുവിട്ടത്‌. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്‌. സെക്കൻഡിൽ 200 ക്യുബിക്‌ മീറ്റർ വരെയാണ്‌ നീരൊഴുക്ക്‌ പ്രതീക്ഷിക്കുന്നത്‌. അതിനാൽ 200 ക്യുബിക്‌ മീറ്റർവരെ വെള്ളം ഒഴുക്കിവിടാനുള്ള അനുവാദം തരണമെന്ന്‌ കെഎസ്‌ഇബി എക്‌സിക്യൂട്ടീവ്‌ എൻജിനിയർ കലക്ടർക്ക്‌ നൽകിയ കത്തിൽ‌‌ അഭ്യർഥിച്ചു. വെള്ളം തുറന്നുവിടുമ്പോൾ കുറ്റ്യാടി പുഴയുടെ ഇരുകരയിലുമുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്‌ കെഎസ്‌ഇബി അഭ്യർഥിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top