16 September Monday

ഇരുമ്പ്‌ തൂൺ വീണ്‌ സ്‌കൂൾ കെട്ടിടം തകർന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019
കോഴിക്കോട്‌
ഹോട്ടലിന്റെ മുകൾനിലയിലെ ഇരുമ്പ്‌ തൂൺ കാറ്റിൽ ഇളകിവീണ്‌  ചാലപ്പുറം ഗവ. ഗണപത്‌ ബോയ്സ് സ്കൂളിന്റെ കെട്ടിടം തകർന്നു.  യുപി വിഭാഗത്തിലെ മൂന്ന് ക്ലാസ്‌ മുറികൾ പ്രവർത്തിക്കുന്ന കെട്ടിടമാണ് തകർന്നത്. വ്യാഴാഴ്‌ച രാവിലെയാണ്‌ സംഭവം. സ്‌കൂൾ അവധിയായതിനാൽ വലിയ അപകടം ഒഴിവായി.
ഹോട്ടലിന്റെ മുകൾനിലയിലെ മേൽക്കൂരയെ താങ്ങിനിർത്തിയ രണ്ട് ഇരുമ്പ് തൂണുകളാണ് ഓടിട്ട സ്കൂൾ കെട്ടിടത്തിന് മുകളിൽ പതിച്ചത്. ഒരു ക്ലാസ്‌ മുറിയിലെ മേൽക്കൂരയും ഫർണിച്ചറും തകർന്നു. അടുത്ത ക്ലാസിന്റെ ചുമരിനും നിലത്ത്‌ പതിച്ച ടൈൽസിനും കേടുപാടുണ്ട്‌. ഹോട്ടലിന്‌ സമീപത്തെ ഫ്ലാറ്റിനരികിൽ നിർത്തിയിട്ട കാറും തകർന്നു.
ഡെപ്യൂട്ടി മേയർ മീര ദർശക്, കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം രാധാകൃഷ്ണൻ,  ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തി. ഹോട്ടലിന്റെ മുകൾനിലയിൽ അനധികൃതമായി ഇരുമ്പുതൂൺ സ്ഥാപിച്ച ഹോട്ടൽ ഉടമയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന്‌ കോർപറേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top