16 September Monday

കക്കയം ഡാം തുറന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019
ബാലുശേരി
കനത്ത മഴയെ തുടർന്ന്‌ ജലനിരപ്പ് ഉയർന്നതിനാൽ കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകളും തുറന്നു. 2482 അടി വെള്ളമാണ് ഇപ്പോൾ കക്കയം ഡാമിലുള്ളത്. അഞ്ചടി കൂടി ജലനിരപ്പുയർന്നാൽ ഡാമിന്റെ ഫുൾ ലെവലാകും. രണ്ട് ഷട്ടറുകളും അര അടിയോളമാണ് ഉയർത്തിയത്. ഷട്ടറുകൾ ഉയർത്തിയതിനാൽ പുഴയോരത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പ്‌ നൽകിയിട്ടുണ്ട്.
ഡാം സൈറ്റ് റോഡിൽ മണ്ണിടിച്ചിൽ
കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നുവിട്ടതോടെ കരിയാത്തുംപാറ പുഴ നിറഞ്ഞൊഴുകി. റിസർവോയറിലും വെള്ളം പൊങ്ങി. കക്കയം ഡാം സൈറ്റ് റോഡിൽ കക്കയം വാലിക്കടുത്ത് മണ്ണിടിഞ്ഞു. വലിയ പാറയും മണ്ണും റോഡിലേക്ക് വീണു. മരങ്ങൾ കടപുഴകി ഡാം സൈറ്റ് റോഡിലേക്ക് വീണതിനാൽ വാഹനങ്ങൾക്ക് പോകാൻ കഴിയുന്നില്ല. ഉരുൾപൊട്ടൽ ഭീഷണിയുള്ള പനങ്ങാട്, കൂരാച്ചുണ്ട് പഞ്ചായത്തുകളിലെ വില്ലേജ് ഓഫീസർമാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മഞ്ഞപ്പുഴയും രാമൻ പുഴയും കരകവിഞ്ഞൊഴുകാൻ തുടങ്ങി. മരങ്ങൾ വീണ് നിരവധി ഇലക്ട്രിക് ലൈനുകൾ പൊട്ടിവീണു. വൈദ്യുതി ബന്ധം തകരാറിലാണ്. അവിടനല്ലൂരിലെ പാതിരിയാട്ട് ഗംഗാധരൻ അടിയോടിയുടെ വീടിനു മുകളിൽ മരം മുറിഞ്ഞ് വീണ് കേടുപറ്റി. വാകയാട് ചെട്ടിച്ചി കണ്ടി റീനയുടെ വീടിനു മുകളിൽ മരം മുറിഞ്ഞ് വീണ് ഭാഗികമായി തകർന്നു.
പ്രധാന വാർത്തകൾ
 Top