06 December Sunday

ഗർഭിണിയിൽനിന്ന്‌ അഞ്ചു പേർക്ക്‌ രോഗം നഗരത്തിൽ 19 കോവിഡ്‌ രോഗികൾ

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020

 

കോഴിക്കോട്‌
നഗരത്തിൽ ഒരാഴ്ചക്കുള്ളിൽ  കോവിഡ്‌ രോഗികളുടെ എണ്ണം 19 ആയി. കല്ലായിയിൽ രോഗം സ്ഥിരീകരിച്ച ഗർഭിണിയുമായി സമ്പർക്കം പുലർത്തിയ അഞ്ചു പേർക്കാണ്‌ ബുധനാഴ്ച കോവിഡ്‌ പകർന്നത്‌. വെള്ളയിൽ മേഖലയിൽനിന്ന്‌ ഇതുവരെ 12 പേരിലും ചക്കുംകടവിൽ ഒരു വ്യാപാരിക്കുമാണ്‌ കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചത്‌. 
കല്ലായിയിലെ യുവതിയുടെ  മാതാപിതാക്കൾക്കും ഭർത്താവിന്റെ സഹോദരിക്കും രണ്ടു മക്കൾക്കുമാണ്‌ അസുഖം. യുവതിയുടെ പിതാവ്‌ വലിയങ്ങാടിയിൽ വ്യാപാരിയാണ്‌. മകൾക്ക്‌ രോഗം സ്ഥിരീകരിച്ചതു മുതൽ ഇയാൾ നിരീക്ഷണത്തിലായിരുന്നു. സമ്പർക്ക പട്ടികയിലുള്ള വലിയങ്ങാടിയിലുൾപ്പെടെയുള്ളവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്‌. 
വെള്ളയിൽ ആത്മഹത്യചെയ്ത കോവിഡ്‌ രോഗി ജോലിചെയ്ത സ്ഥലത്തിനടുത്തുള്ള ഫ്ലാറ്റിലെ 11 പേർക്കാണ്‌ ആദ്യം രോഗം കണ്ടത്‌. ഈ ഫ്ലാറ്റിനടുത്ത്‌ താമസിക്കുന്ന ചെന്നൈയിൽ നിന്നു വന്ന അറുപത്തൊന്നുകാരന്‌ ചൊവ്വാഴ്ച കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു. നഗരമേഖലയിൽ കനത്ത ജാഗ്രത വേണ്ട സാഹചര്യമാണ്‌ നിലനിൽക്കുന്നത്‌. മിഠായിത്തെരുവ്‌, വലിയങ്ങാടി, പാളയം തുടങ്ങിയ പൊതു ഇടങ്ങളിൽ തിരക്ക്‌ കുറയ്ക്കാൻ ജില്ലാ ഭരണകേന്ദ്രം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി‌. രോഗവ്യാപനം കൂടിയതോടെ  കടകളിലും മാളുകളിലും തിരക്ക്‌ അൽപ്പം കുറഞ്ഞിട്ടുണ്ട്‌‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top