06 December Sunday

ഓപ്പൺ ജിം ഒരുങ്ങി വ്യായാമം മാനാഞ്ചിറയിൽ

സ്വന്തം ലേഖികUpdated: Thursday Jul 9, 2020

 

 
കോഴിക്കോട്‌ 
പണംകൊടുത്ത്‌ വ്യായാമംചെയ്‌ത കാലത്തിന്‌ വിടപറഞ്ഞ്‌,  മാനാഞ്ചിറയുടെ ഭംഗി നുകർന്ന്‌ ആരോഗ്യം നോക്കാം. ശുദ്ധവായുവും ശ്വസിച്ച്‌  പുഷ്‌ അപ്‌ ബഞ്ചിലും ഹിപ്പ്‌ ഷേപ്പറിലുമൊക്കെ വ്യായാമംചെയ്യാൻ മാനാഞ്ചിറയിൽ ഓപ്പൺ ജിംനേഷ്യം ഒരുങ്ങുന്നു. ജില്ലാ സ്‌പോർട്‌സ്‌ കൗൺസിൽ നേതൃത്വത്തിലാണ്‌ തുറസ്സായ സ്ഥലത്ത്‌  ജിംനേഷ്യം നിർമിക്കുന്നത്‌. 
   മാനാഞ്ചിറയിലെ പുൽത്തകിടിയിലും മരത്തണലിലും വിശ്രമിക്കാനെത്തുന്നവർക്ക്‌ സൗജന്യമായി വ്യായാമവും ചെയ്യാം.17 ഉപകരണങ്ങളാണ്‌ ഉണ്ടാവുക. 15 എണ്ണം സ്ഥാപിച്ചു. 11,880 രൂപയുടെ ഹൊറിസോണ്ടൽ ബാർ മുതൽ 43,800 രൂപയുടെ സിറ്റ്‌ അപ്‌ ബോർഡ്‌ ആൻഡ്‌ ഹോഴ്‌സ്‌ റൈഡർ വരെ മാനാഞ്ചിറിയിലുണ്ടാകും. 
നാല്‌ ചക്രങ്ങളുള്ള ഷോൾഡർ ബിൽഡർ, എയർ വാക്കർ, ഹാൻഡ്‌ പുള്ളർ, ഹിപ് ഷേപ്പർ,  ഹോഴ്‌സ്‌ റൈഡർ, ജംഗിൾ ജിം തുടങ്ങിയ ഉപകരണങ്ങളാണ്‌ ഉണ്ടാവുക.   15 ലക്ഷം രൂപയാണ്‌ ചെലവ്‌.   സ്‌പോർട്‌ കൗൺസിൽ ഫണ്ട്‌ ഉപയോഗിച്ചാണ്‌ നിർമാണം.  കോവിഡ്‌ അടച്ചിടൽ കഴിഞ്ഞാൽ ഉദ്‌ഘാടനംനടത്താനാണ് ഉദ്ദേശിക്കുന്നതെന്ന്‌ ജില്ലാ സ്‌പോർട്‌സ്‌ കൗൺസിൽ പ്രസിഡന്റ്‌ ഒ രാജഗോപാൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top