14 April Wednesday

കോൺക്രീറ്റ് 
പാളിക്കിടയിൽ കുരുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021
നാദാപുരം 
കക്കംവള്ളിയിൽ പഴയ വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് പാളികൾക്കിടയിൽപ്പെട്ട  ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി. കരിച്ചേരി മൊയ്തുഹാജിയുടെ  ഉടമസ്ഥതയിലുള്ള  ഇരുനില വീടിന്റെ മേൽഭാഗത്തുള്ള കോൺക്രീറ്റ് ബീം ലഖ്‌നൗ സ്വദേശിയായ നിസാമുദ്ദീന്റെ  കാലിൽ  വീണു. 
    അഗ്നിശമനസേനാ സംഘമെത്തി  കോൺക്രീറ്റ് ബീം മാറ്റിയാണ് നിസാമുദ്ദീനെ രക്ഷപ്പെടുത്തിയത്. ഇയാളെ വടകര ഗവ. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസി. സ്റ്റേഷൻ ഓഫീസർ പി കെ പ്രമോദ്, വി വി രാം ദാസ്, ടി വിനോദ്, ആർ ദീപക്, അനിത്കുമാർ, വി ലിഖേഷ്, പ്രഭീഷ് കുമാർ, കെ രഗിനേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top