17 February Sunday

സര്‍ഗാത്മക കൂട്ടായ്മയും സമൂഹ ചിത്രരചനയും

വെബ് ഡെസ്‌ക്‌Updated: Thursday Mar 9, 2017


കോഴിക്കോട് > കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ കോഴിക്കോട് വനിതാ സബ്കമ്മിറ്റി സാര്‍വദേശീയ വനിതാ ദിനാചരണത്തിന്റെ ഭാഗമായി സര്‍ഗാത്മക കൂട്ടായ്മ നടത്തി. ഗാന്ധിറോഡ് വൈദ്യുതി ഭവന്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ കെഎസ്ഇബി എന്‍ജിനിയര്‍മാരായ കെ പി സീമ, റജിന ജോസഫ്, ഷൈനി, ജിജി, തൃപ്തി ലക്ഷ്മണ്‍, ഉഷ, ഒലീന, ശ്രീജ എന്നിവര്‍ അണിനിരന്ന കാവ്യശില്‍പ്പം അരങ്ങേറി.
സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ച് സാമൂഹ്യമാറ്റത്തിനായി ഒന്നിച്ചണിനിരക്കാന്‍ ആഹ്വാനംചെയ്തുകൊണ്ട് ഓപ്പണ്‍ ക്യാന്‍വാസ് സമൂഹ ചിത്രരചന സംഘടിപ്പിച്ചു. ചിത്രകാരി കബിത മുഖോപാധ്യായ ചിത്രരചന നടത്തി ഉദ്ഘാടനംചെയ്തു. അസോസിയേഷന്‍ ജില്ലാ വൈസ്പ്രസിഡന്റ്  എന്‍ എസ് ബിന്ദു അധ്യക്ഷയായി. കെഎസ്ഇബിഒഎ സംസ്ഥാന വനിതാ ചെയര്‍പേഴ്സണ്‍  ഉഷ, കെഎസ്ഇബിഡബ്ള്യുഎ സംസ്ഥാന വൈസ്പ്രസിഡന്റ് ഹാജിറ, ലൌലി ഷണ്‍മുഖന്‍ എന്നിവര്‍ സംസാരിച്ചു.
 

പ്രധാന വാർത്തകൾ
 Top