28 January Friday

സ്ത്രീമുന്നേറ്റ ജാഗ്രതാ സദസ്സും 
പോരാളി സംഗമവും

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021
സ്ത്രീമുന്നേറ്റ ജാഗ്രതാ സദസ്സും 
പോരാളി സംഗമവും
കുറ്റ്യാടി 
ജനാധിപത്യ മഹിളാ അസോസിയേഷൻ കുന്നുമ്മൽ ഏരിയാ കമ്മിറ്റി സ്ത്രീമുന്നേറ്റ ജാഗ്രതാ സദസ്സും പോരാളികളുടെ സംഗമവും ആദരിക്കലും നടത്തി. കക്കട്ടിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനംചെയ്‌തു. സി എം യശോദ അധ്യക്ഷയായി. കുന്നുമ്മൽഏരിയയിൽ അസോസിയേഷൻ കെട്ടിപ്പടുക്കുന്നതിൽ പ്രവർത്തിച്ച മുൻനിര നേതാക്കളെ മുൻ സംസ്ഥാന സെക്രട്ടറി ടി ദേവി ആദരിച്ചു. 
ഏരിയയിലെ 17 വില്ലേജ് കമ്മിറ്റികളിൽനിന്നുള്ള രക്തദാന ലിസ്റ്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ പുഷ്പജ ഏറ്റുവാങ്ങി. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ കെ ലതിക, എൻ കെ ലീല, രാധിക ചിറയിൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top