21 September Saturday

സ്നേഹപ്പുതപ്പുമായി ഹരിയാന സ്വദേശികൾ

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

ഹരിയാന സ്വദേശികളുടെ സ്നേഹപ്പുതപ്പ് കെ കെ വിനോദൻ ഏറ്റുവാങ്ങുന്നു

 വാണിമേൽ

വിലങ്ങാട്‌ ദുരന്തബാധിതർക്ക്‌ കൈത്താങ്ങായി ഹരിയാന സ്വദേശികൾ പുതപ്പുകൾ കൈമാറി. പുതപ്പ് വിൽപ്പനക്കാരായ ഗൗരവ്, സുഹൃത്തുക്കളായ ദിലീപ്, ഹുക്കം സിങ്, യോകേന്ദർ, ജോർസിങ് എന്നിവരാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 90 പുതപ്പുകൾ നൽകിയത്‌. കഴിഞ്ഞ ദിവസം ദിലീപ്‌ നാലുപുതപ്പ് പഞ്ചായത്തിനെ ഏൽപ്പിച്ചിരുന്നു.  തുടർന്ന്‌ വിലങ്ങാടിന്റെ ആവശ്യങ്ങളും പഞ്ചായത്തിന്റെ സംവിധാനങ്ങളും തന്റെ മുതലാളിയായ ഗൗരവുമായി പങ്കുവയ്‌ക്കുകയും ഗൗരവിന്റെ നേതൃത്വത്തിൽ  കൂടുതൽ പുതപ്പുകൾ എത്തിക്കുകയുമായിരുന്നു. പഞ്ചായത്ത് സെക്രട്ടറി കെ കെ  വിനോദൻ ഏറ്റുവാങ്ങി. സ്ഥിരംസമിതി അധ്യക്ഷ ഫാത്തിമ കണ്ടിയിൽ, മെമ്പർമാരായ റംഷിദ് ചേരനാണ്ടി, പി ശാരദ, പഞ്ചായത്ത് ജീവനക്കാരായ നജ്മു സാഖിബ്, അമ്മദ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top