27 September Sunday

ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട്

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020
കോഴിക്കോട്
അടുത്തദിവസങ്ങളില്‍ അതിതീവ്ര മഴയും ഒറ്റപ്പെട്ട അതിശക്തമായ മഴയും വ്യാപകമായി ഉണ്ടാകാന്‍ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു. 
രാത്രിയില്‍ മഴ ശക്തിപ്പെടുന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതലിനായി പകല്‍സമയം തന്നെ നിര്‍ബന്ധപൂര്‍വം ആളുകളെ മാറ്റിത്താമസിപ്പിക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂര്‍ണമായി ഒഴിവാക്കണം. 
രാത്രി 7 മുതല്‍ രാവിലെ 7 വരെ മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം ഒഴിവാക്കണം. 24 മണിക്കൂറില്‍ 115.6 മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ദുരന്തസാധ്യത മേഖലകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കണം.  രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജരാകാൻ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനക്കും സിവില്‍ ഡിഫന്‍സിനും നിര്‍ദേശം നല്‍കി. 
ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിവീണും ചില്ലകള്‍ ഒടിഞ്ഞുവീണും പോസ്റ്റുകള്‍ തകര്‍ന്നും വൈദ്യുത കമ്പികള്‍ പൊട്ടാനും ഷോക്കേറ്റ് ആളുകള്‍ക്ക് അപകടം സംഭവിക്കാനുമുള്ള സാധ്യതയുമുണ്ട്.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top