04 August Tuesday

- യൂത്ത്‌ സ്‌ട്രീറ്റ്‌ അണിനിരക്കാനൊരുങ്ങി ലക്ഷം യുവജനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019
കോഴിക്കോട്‌  
 ‘വർഗീയത വേണ്ട, ജോലിമതി’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത്‌ സ്‌ട്രീറ്റിൽ ഒരു ലക്ഷം യുവജനങ്ങൾ അണിനിരക്കും. 15ന്‌ കോഴിക്കോട്‌ കടപ്പുറത്താണ്‌ സംഗമം.   501 അംഗ സംഘാടക സമിതി രൂപീകരിച്ചു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ്‌ ഉദ്‌ഘാടനംചെയ്‌തു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി നിഖിൽ അധ്യക്ഷനായി. വി വസീഫ്‌, പി സി ഷൈജു എന്നിവർ സംസാരിച്ചു. എൽ ജി ലിജീഷ്‌ സ്വാഗതവും പി ഷിജിത്‌ നന്ദിയും പറഞ്ഞു.  ഭാരവാഹികൾ: ടി പി ദാസൻ (ചെയർമാൻ), പി ഷിജിത്‌(കൺവീനർ).

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top