05 August Wednesday

നിരീക്ഷണത്തില്‍ 1067 പേര്‍ കൂടി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020
കോഴിക്കോട്‌
പുതുതായി വന്ന  1067 പേർ ഉൾപ്പെടെ ജില്ലയിൽ 18,471 പേർ നിരീക്ഷണത്തിൽ.  ഇതുവരെ 55,687 പേർ നിരീക്ഷണം പൂർത്തിയാക്കി. പുതുതായി വന്ന 61 പേരുൾപ്പെടെ 254 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 163 പേർ മെഡിക്കൽ കോളേജിലും 91 പേർ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. ചൊവ്വാഴ്‌ച വന്ന 568 പേർ ഉൾപ്പെടെ ആകെ 11,960 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.  560 പേർ ജില്ലാ ഭരണസംവിധാനം സജ്ജമാക്കിയ കോവിഡ് കെയർ സെന്ററുകളിലും 11,309 പേർ വീടുകളിലും 81 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 118 പേർ ഗർഭിണികളാണ്. മാനസിക സംഘർഷം കുറയ്‌ക്കാൻ മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈനിലൂടെ 12 പേർക്ക്  കൗൺസലിങ്‌ നൽകി. 592 പേർക്ക് മാനസിക സംഘർഷം ലഘൂകരിക്കാൻ ഫോണിലൂടെ സേവനം നൽകി.  

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top