08 August Saturday

കെഎസ്‌ആർടിസി റിലേ സർവീസുകൾ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020
കോഴിക്കോട്‌
കോഴിക്കോട്‌–-പാലക്കാട്‌ റൂട്ടിൽ കെഎസ്‌ആർടിസി റിലേ സർവീസ്‌ ആരംഭിച്ചു. കോഴിക്കോട്ടുനിന്ന്‌ പെരിന്തൽമണ്ണ വരെയും അവിടെനിന്ന്‌ പാലക്കാട്ടേക്ക്‌ മറ്റൊരു ബസിലുമാണ്‌ യാത്ര. കോഴിക്കോട്‌, മലപ്പുറം, പെരിന്തൽമണ്ണ, പാലക്കാട് ഡിപ്പോകളിൽനിന്നുള്ള 44 ബസുകളാണ്‌ സർവീസ്‌ നടത്തുന്നത്‌. അരമണിക്കൂർ ഇടവേളയിലാണ്‌ ബസ്‌ സർവീസ്.
4000 മുതൽ 4400 വരെയാണ്‌ ആദ്യദിവസം ഓരോ സർവീസിനും കലക്‌ഷൻ. ലോക്‌ഡൗണിന്‌ മുമ്പ്‌‌ ഇതിലുമധികം വരുമാനം കെഎസ്‌ആർടിസിക്ക്‌ ഈ റൂട്ടിലുണ്ടായിരുന്നു. അതേസമയം, ലോക്‌ഡൗണിന്‌ മുമ്പുള്ള സർവീസുമായി ഇപ്പോഴത്തെ വരുമാനം താരതമ്യപ്പെടുത്താനാവില്ലെന്ന്‌ അധികൃതർ വ്യക്തമാക്കി. വരുംദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണം കണക്കാക്കി സർവീസ്‌  ക്രമപ്പെടുത്താനാണ്‌  തീരുമാനം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top