22 August Thursday

പ്രവർത്തന മികവിനുള്ള പുരസ്‌കാരം ഏറാമല സഹകരണ ബേങ്ക്‌ ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Jul 8, 2019

 

വടകര
സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബേങ്കുകളിൽ പ്രവർത്തന മികവിനുള്ള 2017-–-18 വർഷത്തെ സംസ്ഥാന സർക്കാറിന്റെ പുരസ്‌കാരം ഏറാമല സർവീസ് സഹകരണ ബേങ്കിന് ലഭിച്ചു. വൈവിധ്യവത്കരണവും ആധുനികവത്കരണവും പുതിയ പ്രൊജക്ടുകളുടെ രൂപകൽപ്പനയും പരിഗണിച്ചാണ് ബേങ്കിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. അന്തർദേശീയ സഹകരണദിനത്തോട് അനുബന്ധിച്ച് കൊച്ചിയിൽ നടന്ന സമ്മേളനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനിൽ നിന്ന‌് ബേങ്ക‌് പ്രസിഡന്റ‌് മനയത്ത് ചന്ദ്രൻ, സെക്രട്ടറി ടി കെ വിനോദൻ എന്നിവർ ചേർന്ന‌് പുരസ‌്കാരം ഏറ്റുവാങ്ങി. ചടങ്ങിൽ സഹകരണ സെക്രട്ടറി മിനി ആന്റണി അധ്യക്ഷയായി. എൻഡിഡിബി മുൻ ചെയർമാൻ ടി നന്ദകുമാർ, സഹകരണസംഘം രജിസ്ട്രാർ ഡോ. ജയശ്രീ എന്നിവർ സംസാരിച്ചു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top