24 August Saturday

കണ്ടിജന്റ‌് ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Jul 8, 2019
കോഴിക്കോട് 
2019-‐ --24 കാലയളവിലെ കണ്ടിജന്റ് ജീവനക്കാരുടെ ശമ്പള പരിഷ്കരണം  സർക്കാർ ജീവനക്കാർക്കൊപ്പം പ്രഖ്യാപിക്കണമെന്ന് കോഴിക്കോട് മുനിസിപ്പൽ ആൻഡ‌്  കോർപറേഷൻ എംപ്ലോയീ‌സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 
ടി ബാലൻ ന​ഗറിൽ (എൻജിഒ ഹാൾ) നടന്ന സമ്മേളനം സിഐടിയു ജില്ലാ  സെക്രട്ടറി മാമ്പറ്റ ശ്രീധരൻ ഉ​ദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എം മോഹനൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി  പി പ്രസന്ന കുമാർ റിപ്പോർട്ടും ട്രഷറർ പി മൈമുന വരവ് ചെലവ‌് കണക്കും അവതരിപ്പിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി സി പി സുലൈമാൻ, എ പി മുസ്തഫ എന്നിവർ സംസാരിച്ചു.  
ഭാരവാഹികൾ:  എം മോഹനൻ (പ്രസിഡന്റ്), എം പി മുസ്തഫ,  സി ടി ജെസ്ലിന, കുഞ്ഞിക്കണ്ണൻ (വൈസ് പ്രസിഡന്റ‌്), പി പ്രസന്നകുമാർ (ജന. സെക്രട്ടറി), സി ഫൈസൽ , പ്രദീപൻ, ടി സി സുരേന്ദ്രൻ കുന്നോത്ത് (സെക്രട്ടറി ) പി മൈമുന (ട്രഷറർ).
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top