24 September Sunday

ശുചീകരണത്തിന് കുരുന്നുകളും

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

കക്കട്ടി പുഴയോരം പുതുപ്പണം 
സീനിയർ ബേസിക് സ്കൂൾ വിദ്യാർഥികൾ ശുചീകരിക്കുന്നു

വടകര
സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്തം നവകേരളം പദ്ധതിക്ക് കുരുന്നുകളുടെ കൈത്താങ്ങും. പുതുപ്പണം സീനിയർ ബേസിക് സ്കൂളിലെ പരിസ്ഥിതി ക്ലബ് വിദ്യാർഥികളാണ്  മാതൃകയായത്. നാൽപ്പതിലേറെ വിദ്യാർഥികളും അധ്യാപകരും ചേർന്ന്  കക്കട്ടി പുഴയോരത്തെ മാലിന്യങ്ങൾ നീക്കി. പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ, തുണി, ചെരുപ്പ് തുടങ്ങിയവ തീരത്തുനിന്ന്‌ ശേഖരിച്ചു. ഇവ നഗരസഭയുടെ ഹരിതകർമസേനക്ക്  കൈമാറും. പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ടി റജീന അധ്യക്ഷയായി. പ്രധാനാധ്യാപിക സി കെ രഞ്ജിൻ, ദിൽന, ആർ നിവേദ്, പി എം പ്രിയങ്ക, ആർ എസ് അമർ സന്ദേശ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top