20 April Tuesday

78.42 ശതമാനം പോളിങ്

വെബ് ഡെസ്‌ക്‌Updated: Thursday Apr 8, 2021

ഇ വി എം മെഷീനുകൾ സൂക്ഷിച്ച വെള്ളിമാടുകുന്ന് ജെ ഡി ടി ഇസ്ലാം പോളി ടെക്‌നിക്കിലെ സ്ട്രോങ് 
റൂമിന് കാവൽനിൽക്കുന്ന കേന്ദ്ര സേനാഗങ്ങൾ ഫോട്ടോ ബിനുരാജ്

കോഴിക്കോട്‌
ചൊവ്വാഴ്ച നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ  ജില്ലയിൽ 78.42 ശതമാനം പോളിങ് രേഖപ്പെടുത്തി. സംസ്ഥാനത്തെ ഏറ്റവും മികച്ച പോളിങ് നിരക്കാണിത്. 81.55 ശതമാനം വോട്ട് രേഖപ്പെടുത്തിയ കുന്നമംഗലം മണ്ഡലമാണ്  മുന്നിൽ. കോഴിക്കോട് നോർത്ത് മണ്ഡലത്തിലാണ് ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം. 73.85 ശതമാനം. വിവിധ തപാൽ വോട്ടുകൾകൂടി വരുമ്പോൾ പോളിങ്‌ ശതമാനം ഇനിയും ഉയരും.
ഹാജരാവാത്ത സമ്മതിദായകരുടെ വിഭാഗത്തിൽ ജില്ലയിൽ 33,734 പേർ വോട്ട്‌ രേഖപ്പെടുത്തിയിട്ടുണ്ട്. ആവശ്യസേവന വിഭാഗത്തിൽപ്പെട്ട 4293 പേരും തപാൽ വോട്ട് രേഖപ്പെടുത്തി.  
തെരഞ്ഞെടുപ്പ് ചുമതലയുള്ള, ജില്ലയിൽ വോട്ടുള്ള 12,260  ജീവനക്കാർ ഫെസിലിറ്റേഷൻ സെന്ററിൽ വോട്ട് രേഖപ്പെടുത്തി. ഈ ജീവനക്കാരുടെ തപാൽ വോട്ട് തുടർന്നും സ്വീകരിക്കുമെന്നതിന്നാൽ അന്തിമ കണക്ക് ലഭ്യമായിട്ടില്ല. 
ആകെയുള്ള 25,58,679 വോട്ടർമാരിൽ  20,06,605 പേരാണ് വോട്ട് ചെയ്തത്. 12,39,212 പുരുഷ വോട്ടർമാരിൽ 9,59,273  പേരും (77.40 ശതമാനം) 13,19,416 സ്ത്രീ വോട്ടർമാരിൽ 10,47,316 പേരും (79.37 ശതമാനം) 51 ട്രാൻസ്ജെൻഡർ വോട്ടർമാരിൽ 16 പേരും (31.37 ശതമാനം) സമ്മതിദാനാവകാശം വിനിയോഗിച്ചു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top