20 April Tuesday
44,699 വിദ്യാർഥികൾ എസ്‌എസ്‌എൽസി പരീക്ഷ എഴുതുന്നു

തോൽപ്പിക്കാം കോവിഡിനെ, 
ഭയക്കാതെ എഴുതാം പരീക്ഷ

വെബ് ഡെസ്‌ക്‌Updated: Thursday Apr 8, 2021

വ്യാഴാഴ്ച ആരംഭിക്കുന്ന എസ്എസ്എൽസി, പ്ലസ്ടു പരീക്ഷക്ക് 
തയ്യാറെടുക്കുന്ന കുട്ടികൾ

കോഴിക്കോട്‌
കൈയിൽ പേനയും പേപ്പറും മാത്രമല്ല കോവിഡിനെ വെല്ലാൻ അകലമിട്ട്‌, മാസ്‌കിട്ട്‌, സാനിറ്റെസറുമായി അവരിന്നെത്തും. വ്യാഴാഴ്‌ച ആരംഭിക്കുന്ന എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷകൾക്കുള്ള ഒരുക്കം ജില്ലയിൽ പൂർത്തിയായി.  ‌ രാവിലെയും ഉച്ച‌ക്കുമായാണ്‌ പരീക്ഷ. പരീക്ഷാ കേന്ദ്രങ്ങളെല്ലാം ശുചീകരിച്ച്‌ സജ്ജീകരിച്ചിട്ടുണ്ട്‌. കോവിഡ്‌ മാനദണ്ഡം പാലിച്ചാണ്‌ പരീക്ഷാകേന്ദ്രങ്ങൾ ഒരുക്കിയത്‌. ഒരു ബെഞ്ചിൽ രണ്ടുകുട്ടികളേയുണ്ടാകൂ‌ ‌. കോവിഡ്‌ നിരീക്ഷണത്തിൽ കഴിയുന്നവർക്കായി പ്രത്യേക ക്ലാസ്‌ മുറികളും ഒരുക്കിയിട്ടുണ്ട്‌. 
ജില്ലയിൽ  44,699 വിദ്യാർഥികൾ എസ്‌എസ്‌എൽസി പരീക്ഷ എഴുതുന്നു.   46,484  വിദ്യാർഥികൾ പ്ലസ്‌ടു പരീക്ഷയും‌.  എട്ടിന്‌ പകൽ 1.40 മുതൽ 3.30 വരെയും ഒമ്പതിന്‌ 2.40 മുതൽ 4.30 വരെയും  12ന്‌ 1.40 മുതൽ 4.30 വരെയും ആണ് എസ്എസ്‌എൽസി പരീക്ഷ‌. 15, 19, 21, 23, 27, 29 തീയതികളിൽ രാവിലെ 9.40ന്‌ തുടങ്ങും. ഭാഷ ഒന്നാം പേപ്പറാണ്‌ വ്യാഴാഴ്‌ച.   വിഎച്ച്‌എസ്‌ഇ പരീക്ഷ ഒമ്പതിന്‌ തുടങ്ങും.
എസ്‌എസ്എ‌ൽസി പരീക്ഷ എഴുതുന്നവർക്കായി പല സ്‌കൂളുകളിലും പ്രത്യേക ക്ലാസുകളൊരുക്കി. നടക്കാവ്‌ ഗവ. ‌ഗേൾസ്‌ ഹൈസ്‌കൂളിലും മറ്റും അധ്യാപകർ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി ക്ലാസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top