28 May Thursday

അതിഥി തൊഴിലാളികൾക്ക് ആരോഗ്യ പരിശോധന

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020
മണിയൂർ
മണിയൂർ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും, ജില്ലാ മെഡിക്കൽ ഓഫീസ് മിസ്റ്റ് ടീമിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾക്ക് ആരോഗ്യ പരിശോധന നടത്തി. 
      ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഡോക്ടർ ഉൾപ്പെടെയുള്ള സംഘം പരിശോധിച്ച് ആവശ്യമായ മരുന്ന് നൽകുകയും, തെർമൽ സ്കാനിങ്‌ നടത്തുകയും ചെയ്തു. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളിലെ കുടിവെള്ള, ശുചിത്വ സൗകര്യങ്ങൾ പരിശോധിക്കുകയും, തൊഴിലാളികളെ താമസിപ്പിച്ച കെട്ടിട ഉടമകളോടും  കരാറുകാരോട  ഇവർക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങൾ ലഭിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിനൽകണമെന്ന് നിർദേശിക്കുകയുംചെയ്തു. 
       ഡോ. അഷ്ന, ഹെൽത്ത് ഇൻസ്പെക്ടർ കെ കെ ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ രാജേഷ്, വി രാജീവൻ, വി എസ് റെജി,  കെ ഷിബിന എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top