28 May Thursday

ആരോഗ്യ പ്രവർത്തകർക്ക് ആദരം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020
നാദാപുരം
ലോക ആരോഗ്യ ദിനത്തില്‍ ആരോഗ്യ പ്രവർത്തകർക്ക്‌ ആദരവുമായി പൊലീസിന്റെ ഓപ്പറേഷന്‍ ഹാറ്റ്‌സ് ഓഫ്. കോവിഡ് 19 എന്ന മഹാമാരി 
 തുടച്ചുനീക്കാൻ പോരാടുന്ന  ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും   സേവനത്തെ അഭിനന്ദിക്കാനാണ്‌ പുത്തൻ  പരിപാടിയുമായി നാദാപുരം പൊലീസ്‌ എത്തിയത്‌. 
 റൂറല്‍ പൊലീസ് മേധാവി ഡോ. ശ്രീനിവാസന്റെ നിര്‍ദേശ പ്രകാരം നാദാപുരം സബ് ഡിവിഷനിലെ സ്‌റ്റേഷനുകളിലെ പൊലീസുകാര്‍ ആശുപത്രികളിലെത്തി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആശംസ നേര്‍ന്നു.  ചൊവ്വാഴ്ച   പകൽ  ഒന്നരയോടെ എഎസ്‌പി അങ്കിത് അശോകന്‍, സിഐ എന്‍ സുനില്‍ കുമാർ എന്നിവരുടെ നേതൃത്വത്തില്‍ നാദാപുരം താലൂക്ക് ആശുപത്രിയിലെത്തി ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ തുടങ്ങിയവര്‍ക്ക് തൊപ്പി താഴ്‌ത്തിവച്ച് കൈകൊട്ടി അഭിനന്ദനങ്ങള്‍ നേര്‍ന്നു. സൂപ്രണ്ട് ഡോ. ജമീല ഉപഹാരം എഎസ്‌പിക്ക്‌ കൈമാറി.
പ്രധാന വാർത്തകൾ
 Top