26 May Tuesday
മൂന്ന്‌ വീടുകൾ തകർന്നു

ഇടിമിന്നലിൽ വ്യാപക നാശം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020
 
കുറ്റ്യാടി 
വേനൽമഴയോടൊപ്പമെത്തിയ ശക്തമായ ഇടിമിന്നലിലും കാറ്റിലും വേളം പഞ്ചായത്തിൽ വ്യാപക നാശനഷ്ടം. മൂന്ന്‌ വീടുകൾ ഇടിമിന്നലിൽ തകർന്നു. കൃഷിയും നശിച്ചു. തിങ്കളാഴ്‌ച രാത്രി ഏഴോടെയാണ്‌ സംഭവം.
പൂമുഖം വട്ടക്കണ്ടിപ്പാറ ചോയ്യാർകുളങ്ങര ഒ ടി പൊക്കന്റെ വീടിന്റെ  വയറിങ്ങും ഇലക്‌ട്രിക്‌  ഉപകരണങ്ങളും കത്തിനശിച്ചു. വീടിന്റെ ചുമരും കിണറിന്റെ ആൾമറയും  തകർന്നു. കാക്കുനിയിൽ കരിമ്പാലക്കണ്ടി ബാബു, പൂഞ്ഞാർ കുളങ്ങര കുഞ്ഞാമി എന്നിവരുടെ വീടുകളിലെ വയറിങ്ങും ഇലക്‌ട്രിക് ഉപകരണങ്ങളും നശിച്ചു. പ്രദേശത്തെ കാർഷികവിളകളും വ്യാപകമായി നശിച്ചു. 
 
നാദാപുരം
ഇടിമിന്നലിൽ വീടുകൾക്ക് കനത്ത നാശം. നാദാപുരം കക്കംവെള്ളിയിൽ നിരവധി വീടുകൾക്ക് നാശമുണ്ടായി. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. കുന്നുമ്മൽ നാസറിന്റെ വീട്ടിലാണ് കൂടുതൽ നാശം. വീടിന്റെ ചുമരിൽ വിള്ളൽ വീണു. ശുചിമുറി തകർന്നു. ഗ്യാസ് അടുപ്പ് പൊട്ടിത്തെറിച്ചു.  ഇലക്ട്രോണിക്‌ ഉപകരണങ്ങളും വയറിങ്ങും കത്തിനശിച്ചു. ജനലുകൾ തകർന്നു. വീട്ടുകാർ അപകടത്തിൽനിന്ന്‌ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. 
 ഇയ്യങ്കോട് പുതിയോട്ടിൽ മീനാക്ഷിയമ്മയുടെ വീടിന്റെ അടുക്കളുടെ ചുമരിൽ വിള്ളൽ വീണു.  മതിൽ തകർന്നു. വീട്ടിലെ വയറിങ്ങും ഇലക്ട്രിക്‌ ഉപകരണങ്ങളും കത്തിനശിച്ചു.  
എവടന്റവിട ഇന്ദിര, കുന്നുമ്മൽ രവി , മാരാം വീട്ടിൽ താഴകുനി മനോജൻ, പാറപ്പുറത്ത് അശോകൻ എന്നിവരുടെ വീടുകളിലും നാശമുണ്ടായി.  ഇലക്ട്രോണിക്സ് ഉപകരണങ്ങളും വയറിങ്ങും കത്തിനശിച്ചു.
വടകര
മീനച്ചൂടിന് തെല്ല് ആശ്വാസമായി വടകരയിലും പരിസരപ്രദേശങ്ങളിലും വേനൽമഴ. തിങ്കളാഴ്ച രാത്രിയോടെ ഇടിമിന്നലോടുകൂടിയ കനത്ത  മഴപെയ്തത്. ശക്തമായ കാറ്റിലും  ഇടിമിന്നലിലും വീടുകൾക്ക് നാശനഷ്ടമുണ്ടായി. ചൊവ്വാഴ്ച പുലർച്ചെയും ശക്തമായ മഴയുണ്ടായി. പഴങ്കാവിലെ ഇടവന താഴകുനി ജാനകിയുടെ വീടിന്‌   ഇടിമിന്നലിൽ കേടുപാട് സംഭവിച്ചു. വയറിങ്‌ ഉപകരണങ്ങൾ കത്തിനശിക്കുകയും ചുമർ വിണ്ടുകീറുകയുംചെയ്തു. പരിസരത്തെ മിക്ക വീടുകൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. പത്തോളം തെരുവ് വിളക്കുകളും ഇടിമിന്നലിൽ തകർന്നു.
മണിയൂർ കുറുന്തോടിയിലെ  കിഴക്കേടത്ത് നാരായണന്റെയും സുഭാഷിണിയുടെയും വീടിനും പറമ്പിലുള്ള തെങ്ങുകൾക്കും വാഴകൾക്കും ഇടിമിന്നലേറ്റു.
തിങ്കളാഴ്ച രാത്രി എട്ടോടെ  മഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ്   ജനൽച്ചില്ലുകൾ പൊട്ടിത്തെറിക്കുകയും വീടിന് വിള്ളലുണ്ടാവുകയും ചെയ്തത്‌.
വയറിങ്‌ പൂർണമായി കത്തിനശിച്ചു ദേശാഭിമാനി വെട്ടിൽ പീടിക ഏജന്റായ കെ നാരായണന് രണ്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായി. പഞ്ചായത്ത്–-വില്ലേജ് അധികാരികൾ സ്ഥലം സന്ദർശിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top