28 September Monday
നിയന്ത്രിത മീൻപിടിത്തം

ആദ്യദിനം കൊയിലാണ്ടിയിൽ 690 കിലോ മീൻ വിറ്റു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020
കൊയിലാണ്ടി
മത്സ്യവിതരണം അവശ്യവസ്തുനിയമത്തിൽ പെടുത്തിയതിന്റെ ഭാഗമായി സർക്കാർ നിർദേശപ്രകാരം കൊയിലാണ്ടി ഹാർബറിൽ ചെറുവള്ളങ്ങളിലുള്ള മത്സ്യബന്ധനം ആരംഭിച്ചു. രജിസ്റ്റർചെയ്ത അഞ്ചിൽ കുറവ് തൊഴിലാളികൾ പോകുന്ന ചെറുതോണികളാണ്‌ കടലിലിറക്കിയത്. ആദ്യദിവസം 690 കിലോഗ്രാം മത്സ്യം കച്ചവടക്കാർക്ക് വിറ്റു. കോവിഡ് 19ന്റെ ഭാഗമായി ലേലം ഒഴിവാക്കിയിരുന്നു. ഐസ് ഇടാതെ കൊണ്ടുവന്ന മത്സ്യങ്ങൾക്ക് ഉയർന്ന വില ലഭിച്ചത് തൊഴിലാളികൾക്ക് ആഹ്ലാദമായി. 
മത്സ്യലഭ്യതക്കനുസരിച്ച് ഹാർബർ മാനേജ്മെന്റ്‌ സൊസൈറ്റിയാണ് വില നിശ്ചയിക്കുന്നത്. ഹാർബർ എൻജിനിയറിങ്‌ വിഭാഗം ചീഫ് എൻജിനിയർ ബി ടി വി കൃഷ്ണൻ, ഫിഷറീസ് ഉദ്യോഗസ്ഥർ, കൗൺസിലർമാർ, സർക്കിൾ ഇൻസ്പെക്ടർ സുഭാഷ് ബാബു തുടങ്ങിയവർ വിപണനത്തിന് നേതൃത്വംനൽകി. തുടർന്നുള്ള ദിവസങ്ങളിലും മീൻപിടിത്തവും വിപണനവും നടക്കും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top