27 May Wednesday

കമ്യൂണിറ്റി കിച്ചന്‌ പിന്തുണയേറുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020
പേരാമ്പ്ര 
കമ്യൂണിറ്റി കിച്ചനിലേക്ക് സഹായം ഒഴുകുന്നു. നൊച്ചാട് പഞ്ചായത്ത് മുളിയങ്ങലിൽ ആരംഭിച്ച സമൂഹ അടുക്കളയിലേക്ക് വാല്യക്കോട് എയുപി സ്കൂൾ വിദ്യാർഥികൾക്ക്‌ ഉച്ചഭക്ഷണത്തിനായി കരുതിയ 7.5 ക്വിന്റൽ അരിയും സ്കൂളിൽ ഹരിയാലി ഹരിതസേനയുടെ നേതൃത്വത്തിൽ വിളയിച്ച  പച്ചക്കറിയും സംഭാവന ചെയ്തു. പ്രധാനാധ്യാപിക സി രഞ്ജിനി  പഞ്ചായത്ത് പ്രസിഡന്റ് പി എം കുഞ്ഞിക്കണ്ണന് കൈമാറി. 
     സിപിഐ എം അരിയൂറ ബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള കാർഷിക കൂട്ടായ്മ 30 കിലോ വെള്ളരി ഉൾപ്പെടെയുള്ള പച്ചക്കറിയും നൽകി. 
കെഎസ്‌ടിഎ, ഡിവൈഎഫ്ഐ, പള്ളി കമ്മിറ്റികൾ എന്നിവയുടെ നേതൃത്വത്തിലും ഭക്ഷ്യവസ്‌തുക്കൾ എത്തിച്ചു. 
ചെറുവണ്ണൂർ പഞ്ചായത്ത് കമ്യൂണിറ്റി കിച്ചനിലേക്ക് കർഷകസംഘം ചെറുവണ്ണൂർ മേഖലാ കമ്മിറ്റി വിറക്, തേങ്ങ, പച്ചക്കറി എന്നിവ നൽകി. മേഖലാ സെക്രട്ടറി എ പി ഉണ്ണികൃഷ്ണൻ, എൻ ആർ രാഘവൻ, കെ പ്രേമൻ എന്നിവരിൽനിന്ന്‌ പഞ്ചായത്ത് പ്രസിഡന്റ് കെ പി ബിജു സാധനങ്ങൾ ഏറ്റുവാങ്ങി. 
 കേരളാ സ്റ്റേറ്റ് സർവീസ്‌  പെൻഷനേഴ്സ് യൂണിയൻ ചെറുവണ്ണൂർ വെസ്റ്റ് യുണിറ്റ്‌ രണ്ട്‌ ചാക്ക് അരി നൽകി. 
യൂണിറ്റ് ഭാരവാഹികളായ എടോളി കുഞ്ഞബ്ദുള്ള, പി സി ബാലകൃഷ്ണൻ, പി എം ബാലൻ, കെ ഹരിദാസ് എന്നിവർചേർന്ന് കൈമാറി.
കുറ്റ്യാടി 
വേളം പഞ്ചായത്ത് കമ്യൂണിറ്റി കിച്ചനിലേക്ക് ഭക്ഷ്യസാധനങ്ങൾ എം കണാരൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് സംഭാവനചെയ്തു. ട്രസ്റ്റ് ഭാരവാഹികളായ പി എം കുമാരൻ, ടി പി കെ ബാലകൃഷ്ണൻ എന്നിവരിൽനിന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ അബ്ദുള്ള ഏറ്റുവാങ്ങി. സജീവൻ, എം ഷിജിന എന്നിവർ  പങ്കെടുത്തു.
ഒഞ്ചിയം 
 ചോറോട് പഞ്ചായത്ത് നേതൃത്വത്തിലുള്ള കമ്യുണിറ്റി കിച്ചനിലേക്ക്   പഞ്ചായത്ത് കുടുംബശ്രീ   25,000 രൂപ ധനസഹായം നൽകി. തുക  കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഷൈജി പ്രമോദ്  പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജില അമ്പലത്തിലിന്  കൈമാറി.
പ്രധാന വാർത്തകൾ
 Top