കുറ്റ്യാടി
കാവിലുംപാറ ചൂരണി ലഡാക്ക് മലയിൽ വീണ്ടും കാട്ടുതീ. ചൊവ്വ രാവിലെ എട്ടരയോടെയാണ് തീ പടർന്നത്. എക്കർ കണക്കിന് കൃഷി നാശിച്ചു. ചന്ദ്രൻ അമ്പലക്കുളങ്ങര, ഹംസ വാഴയിൽ എന്നിവരുടെ തെങ്ങ്, കവുങ്ങ്, ഇടവിള കൃഷി എന്നിവ കത്തി നശിച്ചു. 15 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു.
സമീപത്തെ പട്ടികവർഗ കോളനിയിലേക്കടക്കം തീ പടരാതിരിക്കാൻ വനം വകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ രഞ്ജിത്ത്, ഫോറസ്റ്റർ അമ്മത് എന്നിവരുടെ നേതൃത്വത്തിൽ വാച്ചർമാരും നാട്ടുകാരും രക്ഷാവലയം തീർത്തു. ഞായറാഴ്ച ലഡാക്ക് ഭാഗത്തും കാട്ടുതീ ഏക്കർ കണക്കിന് കൃഷി നശിപ്പിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..